Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 15, 2026 2:31 pm

Menu

Published on June 4, 2015 at 11:02 am

ട്രാഫിക്കില്‍ ദേഷ്യത്തോടെ നിൽക്കുന്ന നസ്രിയ;ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു…!

nasriya-nasims-angry-images-goes-viral

നസ്റിയ നല്ല ദേഷ്യത്തിലാണ്.ആരോടോ കയര്‍ത്ത് സംസാരിക്കുന്നതും ചിത്രത്തില്‍ വ്യക്തം.  കഴിഞ്ഞ രണ്ട് ദിവസമായി ഫേസ്ബുക്കിലൂടെ പ്രചരിക്കുകയാണ് നസ്രിയയുടെ ഈ ചിത്രങ്ങള്‍.നിറയ വാഹനങ്ങള്‍ക്ക് നടുവില്‍ നസ്‌റിയ വലിയ ദേഷ്യഭാവത്തിലാണ്. നസ്‌റിയ നസീം ട്രാഫിക്കില്‍ പ്രശ്‌നമുണ്ടാക്കി എന്ന തരത്തിലാണ് വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പ്രചരിയ്ക്കുന്നത്. ഫോട്ടോയ്‌ക്കൊപ്പം മൂവാറ്റുപുഴയില്‍ നസ്രിയയുടെ കാര്‍ രണ്ട് ദിവസം മുമ്പ് മൂവാറ്റുപുഴയില്‍ അപകടത്തില്‍ പെട്ടപ്പോള്‍ എന്ന വിധത്തിൽ വരെ വാർത്തകൾ പ്രചരിക്കാൻ തുടങ്ങി. ഫോട്ടോ കാണുന്നവരൊക്കെ അത് ഷെയര്‍ ചെയ്യുന്നുണ്ട്. സംഗതിയുടെ സത്യാവസ്ഥ ആര്‍ക്കുമറിയില്ലതാനും.എന്നാല്‍  പിന്നീടാണ്  സംഭവം  വ്യക്തമായത്.നസ്രിയ  യുടെ വാഹനം സ്വകാര്യ വാഹനവുമായി തട്ടി. അതിന്‍റെ പ്രശ്നങ്ങളായിരുന്നു.പാപ്പനംകോട് ഭാഗത്തു നിന്നു തന്പാനൂര്‍ ഭാഗത്തേക്കു വരികയായിരുന്നു നടി. തന്പാനൂര്‍ റയില്‍വേ സ്‌റ്റേഷനു മുന്നില്‍ വച്ചായിരുന്നു സംഭവം. കെ.എല്‍ 04 ജി 2813 എന്ന റെയിഞ്ച് റോവര്‍ വാഹനമാണു സ്വകാര്യ വാഹനവുമായി ഉരസിയത്. വാഹനം പുറകുവശത്താണ് ഉരസിയത്. പുറത്തിറങ്ങി നടി സ്വകാര്യ വാഹന ഉടമയുമായി സംസാരിച്ചു പ്രശ്നം പരിഹരിച്ചു തന്‍റെ വഴിക്കു മടങ്ങുകയും.എന്തായാലും നസ്രിയയുടെ തിരിച്ചുവരവിനായി കാത്തിരിക്കുന്ന ആരാധകുരും എന്തായാലും പുറത്തുവന്ന ചിത്രങ്ങളെ ആഘോഷമാക്കുകയാണ്.നിരവധി പേര്‍ ചിത്രം ഫേസ്ബുക്കിലൂടെ ഷെയര്‍ ചെയ്യുന്നുണ്ട്.

–

Nasriya Nasims angry images goes Viral1

–

 

Loading...

Comments are closed.

More News