Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 6:47 am

Menu

Published on July 27, 2016 at 11:40 am

ഐടി മേഖല വന്‍ പ്രതിസന്ധിയിലേക്ക്……തൊഴില്‍ അവസരങ്ങള്‍ ഇല്ലാതാകും..!!

nasscom-paints-gloomy-hiring-picture-for-the-year

ചെന്നൈ:രാജ്യത്ത് ഐടി മേഖല കൂടുതല്‍ പ്രതിസന്ധികളെ അതിജീവിക്കേണ്ടിവരുമെന്ന് റിപ്പോര്‍ട്ടുകള്‍.നാഷണല്‍ അസോസിയേഷന്‍ ഓഫ് സോഫ്റ്റ്‌വെയര്‍ ആന്റ് സര്‍വ്വീസ് കമ്പനീസ് (നാസ്കോം) ആണ് ഐടി മേഖലയിലെ തൊഴില്‍ പ്രതിസന്ധിയെ കുറിച്ച്‌ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. 2017 ഓടെ തൊഴിലവസരങ്ങള്‍ പുതിയിതായി സൃഷ്ടിക്കപ്പെടില്ലെന്നാണ് വിദഗ്ദർ അഭിപ്രായപ്പെടുന്നത്. അതിയന്ത്രവല്‍ക്കരണത്തിലേക്ക് ഐടി വ്യവസായം നീങ്ങുന്നത് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടാതിരിക്കാന്‍ കാരണമാകും. ബിസിനസ് സമ്മര്‍ദ്ദം വര്‍ധിക്കുന്നതും പുതിയ നിയമനങ്ങള്‍ വെട്ടിക്കുറയ്ക്കാന്‍ ഇടയാക്കുമെന്ന് നാസ്‌കോം വിലയിരുത്തുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2015-2016) ഇതിനൊപ്പം രണ്ട് ലക്ഷം അധിക തൊഴില്‍ സാധ്യതയുണ്ടായി. എന്നാല്‍ ഈ സാമ്പത്തിക വര്‍ഷം ഇത് താഴാനുള്ള സാധ്യതയാണ് കാണുന്നത്.

ഐടി മേഖലയിലേക്ക് ആളുകളെ എടുക്കുന്നത് നല്ല നിലയില്‍ കുറയുമെന്നാണ് നാസ്കോം പറയുന്നത്. പുതിയ ആളുകള്‍ക്ക് അവസരം നന്നായി കുറയാനുള്ള സാധ്യതയാണ് കാണുന്നത്. എല്ലാ മേഖലയിലും ഒരുമിച്ചൊരു കുറവുണ്ടാവുമെന്നല്ല, എന്നാല്‍ കഴിഞ്ഞ വര്‍ഷങ്ങളിലെ പോലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് മികച്ച പ്രതികരണം ഉണ്ടാവില്ലെന്നും നാസ്‌കോം ചൂണ്ടി കാണിക്കുന്നു.അതിയന്ത്രവല്‍ക്കരണത്തിലൂടെ പ്രൊഡക്ടിവിറ്റി കൂട്ടാനാകുമെന്നാണ് ഐടി കമ്ബനികള്‍ കരുതുന്നത്.

ഇന്ത്യയെ പോലുള്ള രാജ്യത്ത് ആട്ടോമേഷന്‍ മറ്റൊരു രീതിയിലാണ് ദൃശ്യമാവുകയെന്നും ഇത് സാമ്പത്തിക അവസ്ഥയിലുള്ള വ്യത്യാസം കൊണ്ടാണെന്നും നാസ്കോം പറയുന്നു. മേഖലയിലെ ബിസിനസ് സമ്മര്‍ദ്ദം വര്‍ധിക്കുന്നത് പുതിയ നിയമനങ്ങള്‍ വെട്ടിക്കുറയ്ക്കാന്‍ ഇടയാക്കുമെന്നും നാസ്കോം വിലയിരുത്തുന്നു. കഴിഞ്ഞ സാമ്ബത്തിക വര്‍ഷം (2015-2016) ഇതിനൊപ്പം രണ്ട് ലക്ഷം അധിക തൊഴില്‍ സാധ്യതയുണ്ടായി. എന്നാല്‍ ഈ വരുന്ന സാമ്ബത്തിക വര്‍ഷം ഇത് കുറയാനാണ് സാധ്യതയെന്നും നാസ്കോം കണക്കുക്കൂട്ടുന്നു.ഐടി മേഖലയിലേക്ക് ഉദ്യോഗാര്‍ത്ഥികളെ റിക്രൂട്ട് ചെയ്യുന്നത് വന്‍തോതില്‍ കുറയുമെന്ന് പ്രവചിച്ച നാസ്കോം പുതിയ ആളുകള്‍ക്ക് അവസരം ഉണ്ടാകില്ലെന്നും വ്യക്തമാക്കുന്നു.

Loading...

Leave a Reply

Your email address will not be published.

More News