Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 10:27 am

Menu

Published on December 26, 2018 at 11:25 am

രാജ്യവ്യാപകമായി ഇന്ന് ബാങ്ക് പണിമുടക്ക്

nation-wide-bank-strike-today

കൊച്ചി: രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ ലയന നീക്കത്തില്‍ പ്രതിഷേധിച്ച് ഇന്ന് രാജ്യവ്യാപകമായി ബാങ്ക് ജീവനക്കാര്‍ പണിമുടക്കുന്നു. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് ആണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. വിജയബാങ്കും ദേനബാങ്കും ബാങ്ക് ഓഫ് ബറോഡയില്‍ ലയിപ്പിക്കാനുള്ള നീക്കം ബാങ്ക് ജീവനക്കാര്‍ക്കും പൊതുജനത്തിനും ദോഷകരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സമരം.

കഴിഞ്ഞ വര്‍ഷം രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ 1,55,000 കോടി രൂപയാണ് പ്രവര്‍ത്തന ലാഭമുണ്ടാക്കിയത്. എന്നാല്‍, ലാഭവിഹിതം മുഴുവന്‍ കിട്ടാക്കട നീക്കിയിരുപ്പിനായാണ് ഉപയോഗിച്ചത്. രാജ്യത്തെ കിട്ടാക്കടങ്ങളില്‍ ഭൂരിഭാഗവും കോര്‍പ്പറേറ്റുകളുടെതാണ്. ഭീമമായ ഇത്തരം കിട്ടാക്കടങ്ങള്‍ തിരിച്ചു പിടിക്കാന്‍ കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്കും നടപടികള്‍ സ്വീകരിക്കുന്നില്ല. ജനകീയ പൊതുമേഖല ബാങ്കുകളെ ക്ഷീണിപ്പിക്കുന്ന ലയനനീക്കം യഥാര്‍ഥ പ്രശ്‌നമായ കിട്ടാക്കടത്തില്‍ നിന്നും വഴിതിരിച്ചുവിടാനുള്ള ശ്രമമാണെന്നും ബാങ്ക് ജീവനക്കാര്‍ ആരോപിക്കുന്നു.

Loading...

Leave a Reply

Your email address will not be published.

More News