Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:22 am

Menu

Published on October 13, 2018 at 4:30 pm

നവരാത്രി വ്രതം എടുക്കുന്നത് എന്തിന്..??

navarathri-vratham-purpose

നവരാത്രികാലം ആദിപരാശക്തിയുടെ ഒൻപത് ഭാവങ്ങളെ ഒൻപതു ദിവസങ്ങളായി ആരാധിക്കുവാനുള്ള വേളയാണ്. ദേവീ ഉപാസനയ്ക്കും ദേവീ പ്രീതിക്കുമുള്ള ഉത്തമ മാർഗ്ഗമാണ് നവരാത്രി വ്രതം. കന്നിമാസത്തിലെ അമാവാസികഴിഞ്ഞു വരുന്ന വെളുത്തപക്ഷ പ്രഥമ മുതൽ നവമി വരെയുള്ള ദിവസങ്ങളാണു നവരാത്രിവ്രതം അനുഷ്ഠിക്കേണ്ടത്. ഒക്ടോബർ 10 ബുധനാഴ്ചയാണ് നവരാത്രി വ്രതം ആരംഭിക്കേണ്ടത്.പൊതുവെ നവരാത്രി കാലത്ത് ആദ്യ മൂന്നു ദിനം പാർവതീ ദേവിക്കും അടുത്ത മൂന്നു ദിനം ലക്ഷ്മീദേവിക്കും അവസാന മൂന്നു ദിനം സരസ്വതീദേവിക്കും പ്രാധാന്യം നൽകിവരുന്നു .ദുർഗ്ഗാഷ്ടമി നാളിൽ ദുർഗ്ഗ ആയും, മഹാനവമി ദിനത്തിൽ ലക്ഷ്മി ആയും, വിജയദശമിയിൽ സരസ്വതിയായും ആരാധിക്കാറുണ്ട്. ചന്ദ്രദശ, ചൊവ്വാദശ, ശുക്രദശ എന്നീ ദശാകാലങ്ങളുള്ളവർ നവരാത്രി വ്രതം അനുഷ്ഠിക്കുന്നത് ദോഷപരിഹാരത്തിന് ഉത്തമമാണ്.

വിദ്യാർഥികൾ മാത്രമല്ല നവരാത്രിവ്രതം ആചരിക്കേണ്ടത്. ഏതു പ്രായത്തിലുള്ളവർക്കും മാതൃസ്വരൂപിയായ ദേവിയുടെ അനുഗ്രഹത്തിനായി ഒൻപതു ദിവസം നീണ്ടു നിൽക്കുന്ന ഈ വ്രതം അനുഷ്ഠിക്കാവുന്നതാണ്. ഒൻപതു ദിവസം വ്രതം അനുഷ്ഠിക്കുവാൻ സാധിക്കാത്തവർക്ക് 7, 5, 3, 1 എന്നീ ക്രമത്തിലും അനുഷ്ഠിക്കാമെന്ന് വിധിയുണ്ട്. കേരളത്തിൽ സപ്തമി, അഷ്ടമി, നവമി എന്നീ ദിവസങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്നതിനാൽ ഈ മൂന്നുദിനങ്ങളിലും വ്രതം അനുഷ്ഠിക്കുന്നവരുമുണ്ട്. എങ്കിലും ഒൻപത് ദിവസത്തെ വ്രതമാണ് അത്യുത്തമമായി കണക്കാക്കുന്നത്.

മനസ്സിനെയും ശരീരത്തെയും ശുദ്ധമാക്കാനുള്ള വ്രതകാലയളവാണ്‌ നവരാത്രികാലം.ഈ കാലയളവിൽ സൂര്യോദയത്തിനു മുന്നേ കുളിച്ചു നിലവിളക്കു കൊളുത്തി ദേവീ സ്തുതികൾ ജപിക്കണം .ലളിതാസഹസ്രനാമ ജപം അത്യുത്തമം. മത്സ്യമാംസാദികൾ വർജിക്കുക.സാധ്യമെങ്കിൽ അരിഭക്ഷണം ഒരു നേരമായി ചുരുക്കുക. വ്രതം അനുഷ്ഠിക്കുന്നവർ ഭക്ഷണത്തില്‍ മാത്രമല്ല വാക്കിലും പ്രവൃത്തിയിലും ശുദ്ധിയുണ്ടാവണം. ഒൻപതു ദിവസം അടുപ്പിച്ചു ദേവീക്ഷേത്രത്തിൽ കുളിച്ചു തൊഴുന്നതും ശ്രേഷ്ഠമാണ്. ദേവീപ്രീതിയിലൂടെ സർവ ഐശ്വര്യത്തിനു നവരാത്രി വ്രതം കാരണമാവും.

ദേവീപ്രീതിക്കായി ഈ നിറങ്ങൾ ധരിക്കാം

നവരാത്രീകാലത്തെ ഒൻപതു ദിവസവും ദേവീ പ്രാധാന്യമുള്ള ദിനങ്ങളാണ്. ഭക്തർക്ക് മനസ്സുകൊണ്ടും ശരീരം കൊണ്ടും മാതൃസ്വരൂപിയായ ദേവിയെ ആരാധിക്കുവാനുള്ള വേളയാണിത്. ഈ ഒൻപതു ദിവസവും ദേവിക്ക് ഒൻപതു ഭാവങ്ങളാണ്. ശൈലപുത്രി, ബ്രഹ്മചാരിണി, ചന്ദ്രഖണ്ഡ, കൂശ്മാണ്ഡ, സ്കന്ദമാതാ, കാത്യായനി, കാളരാത്രി, മഹാഗൗരി, സിദ്ധിദാത്രി എന്നിവയാണവ.

നവരാത്രിയിലെ ഒൻപത് ദിവസങ്ങളിൽ ധരിക്കുന്ന വസ്ത്രങ്ങളുടെ നിറത്തിലുമുണ്ട് കാര്യം. നവരാത്രികാലത്ത് ഓരോ ദിനവും ദേവിക്ക് പ്രിയമായ നിറത്തിലുള്ള വസ്ത്രം ധരിക്കുന്നത് ഉത്തമമാണ്. നവരാത്രി പൂജയക്ക് ഓരോ ദിവസവും ധരിക്കേണ്ട വസ്ത്രങ്ങളുടെ നിറങ്ങൾ ഇതാ

10 ഒക്ടോബർ 2018 (പ്രതിപാദ) – മഞ്ഞ

11 ഒക്ടോബർ 2018 (ദ്വിതീയ ) – പച്ച

12 ഒക്ടോബർ 2018 (ത്രിതീയ ) – ചാര നിറം

13 ഒക്ടോബർ 2018 (ചതുർഥി ) – ഓറഞ്ച്

14 ഒക്ടോബർ 2018 (പഞ്ചമി) – വെള്ള

15 ഒക്ടോബർ 2018 ( ഷഷ്ഠി ) – ചുവപ്പ്

16 ഒക്ടോബർ 2018 (സപ്തമി ) – നീല

17 ഒക്ടോബർ 2018 (അഷ്ടമി ) – പിങ്ക്

18 ഒക്ടോബർ 2018 (നവമി ) – പർപ്പിൾ

Loading...

Leave a Reply

Your email address will not be published.

More News