Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 17, 2025 8:58 pm

Menu

Published on November 18, 2017 at 2:44 pm

ആകാശത്ത് പുരുഷ ലിംഗത്തിന്റെ രൂപം; യുഎസ് നാവികസേനാ ജീവനക്കെതിരെ നടപടി

navy-says-genitalia-air-display-absolutely-unacceptable

വാഷിങ്ടണ്‍: ഇക്കഴിഞ്ഞ വ്യാഴാഴ്ച ഒകാനോഗനില്‍ നൂറടി ഉയരത്തില്‍ ആകാശത്ത് പുരുഷ ലിംഗത്തോട് സമാനമായ രീതിയില്‍ പുക രൂപം പ്രത്യക്ഷപ്പെട്ടത് ഏവരേയും അദ്ഭുതപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ ഇതിനു പിന്നിലെ രഹസ്യം പുറത്തുവന്നിരിക്കുകയാണ്.

യുഎസ് നാവിക സേനയാണ് ഇതിന്റെ കാരണം തിരിച്ചറിഞ്ഞത്. നാവികസേനയുടെ ജീവനക്കാര്‍ പുരുഷ ലിംഗത്തോട് സാദൃശ്യമുള്ള രൂപത്തില്‍ വിമാനം പറത്തിയതാണെന്നാണ് കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ വൈമാനികര്‍ക്കെതിരെ നടപടിക്കൊരുങ്ങുകയാണ് യു.എസ് നേവി.

വ്യാഴാഴ്ചയാണ് ഒകാനോഗനില്‍ നൂറടി ഉയരത്തില്‍ ആകാശത്തിലാണ് പുരുഷ ലിംഗത്തോട് സമാനമായ രീതിയില്‍ പുക രൂപം പ്രത്യക്ഷപ്പെട്ടത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വിഡ്വേ ദ്വീപിലെ നേവല്‍ എയര്‍ സ്റ്റേഷനില്‍ നിന്നും പോയ നേവിയുടെ ഇഎ-18ജി ഗ്രൗലര്‍ ജെറ്റ് ആണ് ഇതിനു പിന്നിലെന്ന് വ്യക്തമായത്. അമേരിക്കന്‍ നാവിക സേനയ്ക്ക് കീഴിലെ ഇലക്ട്രോണിക് അറ്റാക്ക് സ്‌ക്വാര്‍ഡിലെ വിമാനമാണിത്. എന്നാല്‍ വിമാനം പറത്തിയവര്‍ ആരാണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല.

നാവിക സേന പൈലറ്റുമാരുടെ ഭാഗത്ത് നിന്നുണ്ടായത് ഒരിക്കലും അംഗീകരിക്കാന്‍ പറ്റാത്ത തരത്തിലുള്ള പെരുമാറ്റമാണ്, ഇതിന് ഔദ്യോഗിക പരിപാടിയുമായി ബന്ധമില്ല. അന്വേഷണം നടത്തി സംഭവത്തില്‍ പങ്കുള്ളവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ലഫ്റ്റ്നന്റ് കമാന്‍ഡര്‍ ലെസ്ലി ഹബ്ബെല്‍ സംഭവത്തോട് പ്രതികരിച്ചു.

സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്. ഇത്തരം നടപടികള്‍ കണ്ടില്ലെന്ന് നടിക്കാനാവില്ല. സേനയിലെ എല്ലാവരും ഇങ്ങനെയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ 2014ല്‍ സ്‌കോട്ട്ലന്‍ഡിലും സമാനമായ സംഭവമുണ്ടായിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News