Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ :ഇന്ത്യന്‍ നാവിക സേനയുടെ മുങ്ങിക്കപ്പല്‍ ഐ.എന്‍.എസ് സിന്ധുരക്ഷകിന് തീപിടിച്ച് 18 നാവിക സോനാംഗങ്ങളും മരിച്ചതായി സംശയം.നാവികസേനയുടെ ഡീസല്‍ ഇലക്ട്രിക് മുങ്ങിക്കപ്പലാണ് ഐഎന്‍എസ് സിന്ധുരക്ഷക്.മുംബൈയിലെ അതീവസുരക്ഷാമേഖലയായ നാവികസേന ഡോക്‌യാര്‍ഡില്‍ വെച്ച് അര്‍ധരാത്രിയാണ് തീപിടുത്തമുണ്ടായത്.സഫോടനത്തെ തുടര്‍ന്നാണ് തീപിടുത്തമുണ്ടായത്.പതിനാറ് അഗ്നിശമന യൂണിറ്റുകള്‍ ഏറെ നേരം പണിപ്പെട്ടാണ് പുലര്‍ച്ചെ മൂന്നുമണിയോടെ തീയണച്ചത്.സ്‌ഫോടന കാരണം കണ്ടെത്തുന്നതിനായി നാവികസേന അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.2010 ല്‍ വിശാഖപട്ടണത്ത് വെച്ച് സമാനമായ രീതിയില്‍ സിന്ദുരക്ഷകിന് തീപിടിക്കുകയും ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
Leave a Reply