Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വിവാഹത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ നിഷേധിച്ച് കൊണ്ട് നയൻ താരയും വിഘ്നേഷും രംഗത്ത്.തന്‍റെ ജീവിതത്തില്‍ ഇപ്പോൾ സിനിമ മാത്രമാണ് ഉള്ളതെന്ന് താരം പറഞ്ഞു. ഒരു പെണ്‍കുട്ടിയെ സംബന്ധിച്ചടത്തോളം വിവാഹമെന്നത് വളരെ വലിയൊരു കാര്യമാണ്. അങ്ങനെയൊരു എന്‍റെ ജീവിതത്തില്‍ സംഭവിച്ചാല്‍ അത് തീര്‍ച്ചയായും ലോകം അറിഞ്ഞിരിക്കും. അല്ലാതെ അതൊരു രഹസ്യവിവാഹം ആയിരിക്കില്ല. നയന്‍താര പറഞ്ഞു. വാര്‍ത്തയില്‍ യാതൊരു സത്യവുമില്ലെന്നും ഇത്തരം വ്യാജപ്രചരണങ്ങള്‍ എന്നെയും എന്‍റെ സിനിമയെയുമാണ് പ്രധാനമായും ബാധിക്കുകയെന്ന് സംവിധായകന്‍ വിഘ്നേശന്‍ ശിവന്‍ പ്രതികരിച്ചു. ഈ വിഷയത്തില്‍ മാധ്യമങ്ങള്‍ ദയവ് ചെയ്ത് ഇനിയും ഇടപെടരുതെന്നും വിഘ്നേശ് പറയുന്നു. നയൻ താരയും യുവസംവിധായകനായ വിഘ്നേശ് ശിവനുമായുള്ള വിവാഹ നിശ്ചയം നേരത്തെ തന്നെ കഴിഞ്ഞുവെന്നും കൊച്ചിയിലെ ഒരു പള്ളിയില്‍വച്ച് രഹസ്യമായി വിവാഹം ചെയ്തെന്നായിരുന്നു പ്രമുഖദേശീയമാധ്യമങ്ങളില്‍ വാര്‍ത്തവന്നത്. വാർത്തകൾ പ്രചാരമായതിനെ തുടർന്നാണ് ഇരുവരും അത് നിഷേധിച്ച് കൊണ്ട് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.
Leave a Reply