Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 15, 2026 1:31 pm

Menu

Published on May 14, 2015 at 11:15 am

നടി നയൻതാര യുവ സംവിധായകനുമായി പ്രണയത്തിലെന്ന് റിപ്പോർട്ട്

nayantaras-love-relationship-with-young-director-vignesh-shivan

പ്രശസ്ത ചലച്ചിത്ര നടി നയൻതാര യുവ സംവിധായകനുമായി പ്രണയത്തിലെന്ന് റിപ്പോർട്ട്. ചിമ്പുവിനെ നായകനാക്കി പോടാ പോടി എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് വെള്ളിത്തിരയിലെത്തിയ 29 കാരനായ വിഘ്‌നേശ് ശിവനുമായാണ് ഇപ്പോൾ നയൻതാര പ്രണയത്തിലാണെന്ന് കേൾക്കുന്നത്. വേലയില്ലാ പട്ടധാരി എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തും സാമീപ്യമറിയിച്ച വിഘ്‌നേശ് ഇപ്പോള്‍ നാനും റൗഡി താന്‍ എന്ന പുതിയ ചിത്രം സംവിധാനം ചെയ്യുന്ന തിരക്കിലാണ്. ഈ ചിത്രത്തിൽ നയൻതാരയാണ് നായികയായെത്തുന്നത്. ഈ ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നാണ് പുതിയ പ്രണയ വാർത്ത പുറത്ത് വന്നിരിക്കുന്നത്. ഇവർ രണ്ടു പേരും കൂടി ചില സ്വകാര്യ യാത്രകള്‍ നടത്തിയെന്നും നയൻതാര വിഘ്‌നേശിന് ഒരു ലക്ച്വറി കാറ് സമ്മാനമായി നൽകിയെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അധികം വൈകാതെ ഇരുവരും വിവാഹിതരാകുമെന്നും അടുത്തിടെ നയൻതാര തന്റെ കുടുംബത്തിന് വിഘ്‌നേശിനെ പരിചയപ്പെടുത്തി കൊടുത്തുവെന്നും പറഞ്ഞു കേൾക്കുന്നുണ്ട്. ഈ വാർത്ത എത്രത്തോളം സത്യമാണെന്ന് കണ്ടറിയണം. ഇതിനു മുമ്പ് ചിമ്പു, പ്രഭുദേവ,ആര്യ, ഉദയനിധി തുടങ്ങിയ പല താരങ്ങളുമായും നയൻതാര പ്രണയത്തിലാണെന്ന വാർത്തകൾ വന്നിരുന്നു.

Loading...

Comments are closed.

More News