Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 29, 2024 5:02 pm

Menu

Published on September 8, 2015 at 3:35 pm

അമ്പതു ലക്ഷം വേണ്ടെന്നു വച്ച് നയന്‍താര !

nayanthara-arrives-at-a-shocking-decision

ചിമ്പുവും നയന്‍താരയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഇതു നമ്മ ആള്’ കൂടുതല്‍ പ്രതിസന്ധിയില്‍. സംവിധായകനു പോലും ആവശ്യമില്ലാത്ത ഗാനരംഗത്ത് താന്‍ എന്തിന് അഭിനയിക്കണമെന്ന് നയന്‍താര ചോദിക്കുന്നു. തനിക്ക് കിട്ടാനുള്ള പണം പോലും ഇനി വേണ്ടെന്നും നയന്‍താര പറഞ്ഞു. ഏകദേശം അമ്പതുലക്ഷം രൂപയാണ് നയന്‍താരയ്‍ക്കു പ്രതിഫലമായി നല്‍കാനുള്ളതെന്നാണ് റിപ്പോര്‍ട്ട്.

ചിത്രത്തിലെ ഒരു ഗാനരംഗത്തിന് നയന്‍താര ഡേറ്റ് നല്‍കുന്നില്ലെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാവും ചിമ്പുവിന്റെ അച്ഛനുമായ ടി രാജേന്ദ്രന്‍ നടിഗര്‍ സംഘത്തിന് പരാതി നല്‍കിയിരുന്നു. അതേസമയം, തനിക്ക് ലഭിക്കാനുള്ള പ്രതിഫലത്തിന്റെ ബാക്കി നയന്‍താര ആവശ്യപ്പെട്ടുവെന്നും വാര്‍ത്തകളും വന്നു. എന്നാല്‍ ഇതുസംബന്ധിച്ച് വിശദീകരണവുമായി സംവിധായകന്‍ പാണ്ഡിരാജും രംഗത്തെത്തിയിരുന്നു.

എപ്പോള്‍ വേണമെങ്കിലും ചിത്രം റിലീസ് ചെയ്യാമെന്നായിരുന്നു പാണ്ഡിരാജ് പറഞ്ഞത്. ചിത്രത്തില്‍ ഒരു തകര്‍പ്പന്‍ ഗാനരംഗം വേണമെന്ന് ടി ആര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ടിആറും, ചിമ്പുവും, നയന്‍താരയും ഈ രംഗത്ത് ആവശ്യമാണ്. ചിത്രത്തിന്റെ പ്രമേയത്തിന് അത്തരമൊരു ഗാനം ആവശ്യമില്ലെന്ന് ഞാന്‍ പറഞ്ഞതാണ്. പക്ഷേ ഞാന്‍ നിര്‍മ്മാതാവിനു വേണ്ടി ചിന്തിക്കുന്ന സംവിധായകനാണ്. അത്തരമൊരു ഗാനം മാര്‍ക്കറ്റിംഗിനു ഉപകരിക്കും. എന്നായിരുന്നു പാണ്ഡിരാജ് പറഞ്ഞത്.

ഇതേതുടര്‍ന്നാണ് പ്രതികരണവുമായി നയന്‍താരയും രംഗത്തെത്തിയത്. എന്റെ സംവിധായകന് പോലും ആ ഗാനങ്ങള്‍ ചിത്രീകരിക്കാന്‍ താല്‍പര്യമില്ല. പിന്നെ ഞാനെന്തിന് സഹകരിക്കണം. ഈ സിനിമയില്‍ ഞാന്‍ കരാ‍ര്‍ ഒപ്പിട്ടത് പാണ്ഡിരാജ് എന്ന സംവിധായകന് വേണ്ടിയാണ് അല്ലാതെ ചിമ്പുവിന് വേണ്ടിയല്ല. ഇനി കിട്ടാനുള്ള പൈസയും എനിക്ക് വേണ്ട – നയന്‍താര പറഞ്ഞു.

Loading...

Leave a Reply

Your email address will not be published.

More News