Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തെന്നിന്ത്യന്‍ താരസുന്ദരി സുന്ദരി നയന്‍താരയ്ക്ക് ഇന്നലെ 30 വയസ്സ് തികഞ്ഞു . ഇത്തവണ തന്റെ അടുത്ത സുഹൃത്തുക്കളോടൊപ്പം മാലിദ്വീപിലാണ് താരം തന്റെ ജന്മദിനം ആഘോഷിച്ചത്. സുഹൃത്തുക്കളെല്ലാം ചേർന്ന് വളരെ രഹസ്യമായാണ് നയൻസിന് വേണ്ടി മാലിയിൽ ആഘോഷങ്ങൾ ഒരുക്കിയത്.കൊച്ചിയിൽ വീട്ടുകാർക്കൊപ്പം നിന്നിരുന്ന നയൻസിനെ തിരുവനന്തപുരത്ത് എത്തിച്ചശേഷം അവിടെ നിന്നാണ് താരത്തെ കൂട്ടുകാർ മാലിയിലെത്തിച്ച് ഞെട്ടിപ്പിച്ചത്. നിരവധി പേർ താരത്തിന് പിറന്നാൾ ആശംസ അറിയിച്ചിട്ടുണ്ട്. നയൻസിന്റെ മുൻകാല കാമുകനായ ചിമ്പുവും താരത്തിന് ട്വിറ്ററിലൂടെ പിറന്നാൾ ആശംസ അറിയിച്ചു.ട്വിറ്ററിലൂടെയാണ് ചിമ്പു നയന്‍താരയ്ക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ചിരിക്കുന്നത്. കോളിവുഡ് പാപ്പരസികള്‍ പല തരത്തിലും വ്യാഖ്യാനിക്കുന്നുണ്ട്.ഇതുപോലെ ഒരു ജന്മദിനം ഈ കഴിഞ്ഞ ആഗസ്റ്റ് ഒമ്പതിന് ഹന്‍സികയ്ക്കും കഴിഞ്ഞിരുന്നു. പൂര്‍വ്വ കാമുകി ബന്ധത്തിന്റെ പേരിലാണ് ചിമ്പു നയന്‍സിന് ആശംസകള്‍ അറിയിച്ചതെങ്കില്‍ എന്തുകൊണ്ട് അങ്ങനെ ഒരു ആശംസ ഹന്‍സിയ്ക്ക് നല്‍കിയില്ലെന്നാണ് ചിലർ ചോദിക്കുന്നത്. പ്രഭുദേവയുമായി ഉടക്കി പിരിഞ്ഞ നയന്‍ ‘ഇത് നമ്മ ആള്’ എന്ന ചിത്രത്തിലൂടെ ചിമ്പുവിനൊപ്പം വീണ്ടും അഭിനയിക്കുകയാണ്. അഭിനയത്തിന് പുറമെ തങ്ങള്‍ത്തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന് പറഞ്ഞ നയന്‍സിനെയും ചിമ്പുവിനെയും പിന്നീട് പല സ്വകാര്യ പരിപാടികളിലും ഒരുമിച്ച് കണ്ടു. അപ്പോഴേ പാപ്പരസികള്‍ ഉറപ്പിച്ചിരുന്നു, ഈ പ്രണയം പൊടിതട്ടിയെന്ന്. ഇപ്പോള്‍ സ്‌പെഷ്യല്‍ പിറന്നാള്‍ ആശംസകള്‍ കൂടെയായപ്പോള്‍ സംശയം ഒന്നുകൂടെ ബലപ്പെടുന്നു.നിലവിൽ നയൻതാരയുടെ അഞ്ച് സിനിമകളാണ് റിലീസിനൊരുങ്ങുന്നത്. അടുത്തിടെ സിദ്ധിഖ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി നായകനാകുന്ന ഭാസ്ക്കർ ദി റാസ്ക്കൽ എന്ന മലയാള സിനിമയിലൂടെ വീണ്ടും മലയാളത്തിലേക്ക് വരുമെന്നാണ്.
Leave a Reply