Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 29, 2024 5:07 pm

Menu

Published on September 26, 2015 at 2:10 pm

നയന്‍താര പ്രേക്ഷകരുടെ ഉറക്കം കെടുത്തുന്നു…!

nayantharas-new-movie-maya-gets-big-collection-in-first-day

തമിഴകത്ത് നയന്‍താരയുടെ മായ ഇപ്പോള്‍ ചര്‍ച്ചാ വിഷയം മാത്രമല്ല ഉറക്കം കെടുത്തി കൂടിയാകുകയാണ്. നയന്‍താര അവതരിപ്പിയ്ക്കുന്ന മായ ഇത്രയ്ക്ക് അങ്ങ് പേടിപ്പിക്കണമായിരുന്നോ എന്നാണ് പ്രേക്ഷകരുടെ ചോദ്യം. പല തരത്തിലുള്ള ഹൊറര്‍ ചിത്രം കണ്ടിട്ടുണ്ട്. പക്ഷേ ദാ ഇങ്ങനെ ഒന്ന് ഇത് ആദ്യം. അവതരണ രീതിയിലെ മികവും സാങ്കേതികതയും അഭിനയവും തന്നെയാണ് ചിത്രത്തെ ജനകീയമാക്കിയത്. ചിത്രം ഇറങ്ങി ദിവസങ്ങൾ പിന്നിട്ടപ്പോള്‍ തന്നെ നല്ല കളക്ഷന്‍ നേടിക്കഴിഞ്ഞു. ആദ്യ ദിവസം ചെന്നൈയില്‍ നിന്നു മാത്രം 86.5 ലക്ഷം രൂപയാണ് ചിത്രം നേടിയത്.

മായ കണ്ട് ഹോളിവുഡ് സംവിധായകന്‍ എറിക് ഇംഗ്ലണ്ടുപോലും ഞെട്ടി എന്നതാണ് പുതിയ വാര്‍ത്ത. മാഡിസണ്‍ കൗണ്ടി, കോണ്‍ട്രാക്ടഡ് തുടങ്ങിയ ഹോളിവുഡിനെ വിറപ്പിച്ച ചിത്രങ്ങളുടെ സംവിധായകനായ എറിക് തന്റെ ഫേസ്ബുക്കിലൂടെയാണ് മായ കണ്ട അനുഭവം വിവരിച്ചത്. സംവിധാനത്തെയും ഫോട്ടോഗ്രഫിയെയും സൗണ്ട്ട്രാക്കിനെയും അഭിനയത്തെയുമൊക്കെ എറിക് പ്രശംസിക്കുന്നുണ്ട്. നയന്‍താരയുടെ താരമൂല്യം വീണ്ടും കൂട്ടിയ ചിത്രം കൂടിയാണ് മായ.

Loading...

Leave a Reply

Your email address will not be published.

More News