Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:23 am

Menu

Published on October 10, 2013 at 10:18 am

‘നെയ്യാണ്ടി’ വിവാദ സീനുകള്‍ പിന്‍വലിച്ചു; നസ്രിയ പരാതി പിന്‍വലിച്ചു

nazriya-withdraw-complaint-against-neyyandi-makers

ചെന്നൈ: വിവാദ സീനുകള്‍ പിന്‍വലിച്ചെതിനെ തുടര്‍ന്ന്‌ മലയാളി നടി നസ്രിയ പുതിയ തമിഴ്‌ചിത്രം നെയ്യാണ്ടിയുടെ സംവിധായകനും നിര്‍മ്മാതാവിനും എതിരേ ചെന്നൈ സിറ്റി പോലീസ്‌ കമ്മീഷണർക്ക് നല്‍കിയ പരാതി പിന്‍വലിച്ചു. സിനിമ കണ്ട് ഇക്കാര്യം ബോധ്യമായതിന്‌ പിന്നാലെയാണ്‌ നസ്രിയ തീരുമാനം വ്യക്‌തമാക്കിയത്‌. ചിത്രത്തി​ന്റെ പ്രമോയിലും മാറ്റം വരുത്തിയിട്ടുണ്ടെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കി. ധനുഷ്‌ നായകനാകുന്ന ചിത്രത്തിന്റെ പ്രമോയില്‍ താരത്തിന്റെ വ്യാജ ഗ്‌ളാമര്‍ രംഗങ്ങള്‍ കാണിച്ച്‌ സംവിധായകന്‍ സര്‍ഗുണം, നിര്‍മ്മാതാവ്‌ കതിരേശന്‍ എന്നിവര്‍ കരാര്‍ ലംഘിച്ചെന്ന്‌ താരം ആരോപിക്കുകയായിരുന്നു. മറ്റൊരാളുടെ ശരീരഭാഗങ്ങള്‍ തൻറേത്‌ പോലെ തോന്നിക്കുന്ന വിധത്തില്‍ മോശമായി ചിത്രീകരിച്ച്‌ ഉപയോഗിച്ചെന്നായിരുന്നു താരത്തിൻറെ ആരോപണം. ഇക്കാര്യത്തില്‍ പരാതി നല്‍കിയ താരം വിവാദ ഭാഗങ്ങള്‍ നീക്കിയില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും പറഞ്ഞിരുന്നു. മലയാളത്തിലും തമിഴിലും ഒരുക്കിയ നേരം എന്ന ചിത്രം മികച്ച പ്രകടനം നടത്തിയതിന്‌ പിന്നാലെ ആദ്യ തമിഴ്‌ചിത്രം രാജാറാണിയും വന്‍ ഹിറ്റായതോടെ പുതിയ സെന്‍സേഷനായി മാറിയിരിക്കുകയാണ്‌ നസ്രിയ. നസ്രിയയെയും കുടുംബത്തെയും വിളിച്ചുവരുത്തി സിനിമ കാണിച്ചിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News