Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 4:52 pm

Menu

Published on November 6, 2014 at 9:48 am

എന്‍.സി.സി ക്യാമ്പിനിടെ വെടിയേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു

ncc-cadet-shot-dead-in-kerala

കണ്ണൂർ  : എന്‍.സി.സി. ക്യാമ്പിനിടെ അബദ്ധത്തില്‍ വെടിയേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു.കോഴിക്കോട് വടകര കുരിക്കിലാട് സ്വദേശി അനസാണ് (18) മരിച്ചത്. കല്ലിക്കണ്ടി എന്‍.എ.എം കോളജ് ഒന്നാം വര്‍ഷ ബി.കോം വിദ്യാര്‍ഥിയാണ്. ബംഗളൂരിവിലെ എയര്‍ഫോഴ്സ് ആശുപത്രിയില്‍ വെച്ചായിരുന്നു മരണം.കൂത്തുപറമ്പ് നിര്‍മലഗിരി കോളജില്‍ നടക്കുന്ന എന്‍.സി.സി ദശദിന ക്യാമ്പിലെ ആയുധ പരിശീലനത്തിനിടെയാണ് അനസിന്് അബദ്ധത്തില്‍ വെടിയേറ്റത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള എഴുന്നൂറോളം കേഡറ്റുകള്‍ ക്യാമ്പില്‍ പങ്കെടുത്തിരുന്നു. ഏഴ് അംഗങ്ങളുള്ള സംഘങ്ങളായി തിരിഞ്ഞായിരുന്നു പരിശീലനം. ഓഫീസര്‍മാര്‍ വെടിവെയ്പ് നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ട ശേഷം സഹകാഡറ്റ് അബദ്ധത്തില്‍ വെടിയുതിര്‍ക്കുകയായിരുന്നു. ടാര്‍ജറ്റ് പോയിന്റിന് സമീപം നില്‍ക്കുകയായിരുന്ന അനസിന്റെ നെഞ്ചിന് താഴെ വെടിയേറ്റത്.നെഞ്ചിന് വലതുവശത്തായാണ് വെടിയേറ്റത്. തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെ പ്രഥമ ശുശ്രൂഷക്കുശേഷം അനസിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. പിന്നീട് വിദഗ്ദ ചികിത്സക്കായി ബംഗളൂരിവിലേക്ക് മാറ്റുകയായിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News