Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി:ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി. നേതൃത്വത്തിലുള്ള എന്‍.ഡി.എ. മുന്നിലെത്തുമെന്ന് എക്‌സിറ്റ് പോള്‍ പ്രവചനം. സീ ന്യൂസ്, സി.എന്‍.എന്‍ഐ.ബി.എന്‍, ടൈംസ് നൗ, ഇന്ത്യാ ടുഡേ തുടങ്ങി മാധ്യമ സ്ഥാപനങ്ങളുടെ എക്‌സിറ്റ് പോള്‍ ഫലങ്ങളാണ് ഫലങ്ങളാണ് എന്‍ഡിഎ കേവല ഭൂരിപക്ഷം നേടുമെന്ന് പറയുന്നത്.കോണ്‍ഗ്രസ് കനത്ത തിരിച്ചടി നേരിടുമെന്ന് എല്ലാ സര്‍വെ ഫലങ്ങളും പറയുന്നു.എന്നാല്‍ എന്‍.ഡി.എ. ഇതര യു.പി.എ. ഇതര കക്ഷികള്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കുമെന്നും പ്രവചനങ്ങള്‍ പറയുന്നു. ഇന്ത്യാ ടിവിയുടെ സര്‍വെ പ്രകാരം എന്‍ഡിഎയ്ക്ക് 289 സീറ്റുകള്‍ ലഭിക്കും. തൂക്കുമന്ത്രിസഭയാണ് ടൈംസ് നൗ പ്രവചിക്കുന്നത്. എന്‍ഡിഎ- 249, യുപിഎ- 148, മറ്റുള്ളവര്‍- 146 സീറ്റുകള്‍ നേടുമെന്ന് ടൈംസ് നൗ പറയുന്നു. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, ഗുജറാത്ത്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ബിജെപി ഏറ്റവുമധികം നേട്ടമുണ്ടാക്കുക. ഇവിടങ്ങളില്‍ മോദി തരംഗമുണ്ടായതായും അഭിപ്രായ സര്‍വെകള്‍ പറയുന്നു. അസമില്‍ ബിജെപി എട്ടും കോണ്‍ഗ്രസ് അഞ്ചും സീറ്റുകളാണ് നേടുകയെന്ന് ടൈംസ് നൗ പ്രവചിക്കുന്നു. പ്രവചനപ്രകാരം പശ്ചിമ് ബംഗാളില്‍ ടിഎംസി 20, ഇടത് കക്ഷികള്‍ 15, കോണ്‍ഗ്രസ് അഞ്ച്, ബിജെപി രണ്ട് എന്നിങ്ങനെ സീറ്റുകള്‍ നേടും. ബിഹാറില്‍ ബിജെപി 28, കോണ്‍ഗ്രസ് 2 എന്നിങ്ങനെയാണ് പ്രവചനം. ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് ഒരു സീറ്റുപോലും ലഭിക്കില്ലെന്നാണ് സിഎന്‍എന്‍ ഐബിഎന്‍ പ്രവചിക്കുന്നത്. ബിജെപിക്ക് അഞ്ച് മുതല്‍ ഏഴുവരെയും എഎപിക്ക് രണ്ട് സീറ്റുമാണ് അവരുടെ പ്രവചനം. തമിഴ്‌നാട്ടിലും ഡല്‍ഹിയിലും കോണ്‍ഗ്രസ് ഒരു സീറ്റ് പോലും നേടില്ല. തമിഴ്‌നാട്ടില്‍ എഐഎഡിഎംകെയ്ക്ക് ഭൂരിപക്ഷം ലഭിക്കുമെന്നും സര്‍വെ ഫലങ്ങള്‍ പറയുന്നു. പശ്ചിമബംഗാളില്‍ ഇടതുമുന്നണിക്ക് കനത്ത തിരിച്ചടിയാണ് അഭിപ്രായ സര്‍വെകള്‍ പ്രവചിക്കുന്നത്.അതേസമയം , കോണ്‍ഗ്രസിന് ഏറ്റവും നേട്ടമുണ്ടാകുന്നത് കേരളത്തിലെന്ന് എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ പറയുന്നത്.യു.ഡി.എഫിന് 18 സീറ്റ് ലഭിക്കുമെന്ന് ടൈംസ് നൗ സര്‍വേയും 11 മുതല്‍ 14 വരെ സീറ്റ് കിട്ടുമെന്ന് സി.എന്‍.എന്‍.- ഐ.ബി.എന്‍. സര്‍വേയും പ്രവചിക്കുന്നു.
Leave a Reply