Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 10:31 am

Menu

Published on May 14, 2015 at 1:48 pm

പ്രശസ്ത കര്‍ണാടക സംഗീതജ്ഞന്‍ നെടുമങ്ങാട് എസ്. ശശിധരന്‍ നായര്‍ അന്തരിച്ചു

nedumangad-s-sasidharan-nair-passed-away

കോഴിക്കോട്: പ്രശസ്ത കര്‍ണാടക സംഗീതജ്ഞന്‍ നെടുമങ്ങാട് എസ്. ശശിധരന്‍ നായര്‍ (75) അന്തരിച്ചു. ഇന്ന് രാവിലെയായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണകാരണം.ശവസംസ്‌കാരം വൈകിട്ട് നാലു മണിക്ക് മാവൂര്‍ റോഡ് ശ്മശാനത്തില്‍ നടക്കും. എ.ഐ.ആറില്‍ നിന്ന് വിരമിച്ച ശേഷം മലാപ്പറമ്പ് കര്‍ണാടക സംഗീത അക്കാദമിയുടെ പ്രന്‍സിപ്പാളായി സേവനം അനുഷ്ഠിച്ച് വരികയായിരുന്നു ഇദ്ദേഹം. കര്‍ണാടക സംഗീത പ്രവേശിക, കര്‍ണാടക സംഗീത പാഠമാല എന്നീ പുസ്തകങ്ങളുടെ കര്‍ത്താവാണ് ശശിധരന്‍ നായര്‍. വിജയകുമാരിയാണ് ഭാര്യ. മക്കൾ വിജയശ്രീ, സുരേന്ദ്രനാഥ്.

Loading...

Leave a Reply

Your email address will not be published.

More News