Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മലയാള സിനിമരംഗത്തുനിന്ന് ഒരു യുവതാരം കൂടി വിവാഹിതനായി. നീരജ് മാധവ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.വിവാഹിതനാവാന്‍ പോവുകയാണെന്നുള്ള കാര്യം . താരത്തിന്റെ വധു കോഴിക്കോട് കാരപ്പറമ്പ് സ്വദേശിയായ ദീപ്തിയാണ്. ഇവരുടെ വിവാഹം തിങ്കളാഴ്ചയായിരുന്നു. വിവാഹത്തിന്റ ചിത്രങ്ങളും വിഡിയോയും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.
_
_
വിവാഹ വേദിയില്‍ നീരജിന്റെ എന്‍ട്രി തലയില്‍ മുണ്ടുകെട്ടി കാറില്‍ വന്നിറങ്ങി തോറ്റിട്ടില്ലെന്ന് ആര്‍ത്തുവിളിച്ച് കൂവുന്ന താരത്തിനൊപ്പം ദീപ്തിയും ചേരുന്നുണ്ട്. സുഹൃത്തുക്കളും അനുജനുമടക്കം എല്ലാവരും ഈ കല്യാണം ശരിക്കും ഒരു ആഘോഷമാക്കുന്നത് കാണാം . വിവാഹവേളയിൽ ഇത്രയും എനര്‍ജിയുള്ള നവവരനെ ആദ്യമായാണ് കാണുന്നതെന്നാണ് ആരാധകര്‍ പറയുന്നത്. നീരജിന്റെ എന്‍ട്രി വീഡിയോ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞിട്ടുമുണ്ട് .
Leave a Reply