Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:19 am

Menu

Published on August 8, 2015 at 10:23 am

നെഹ്‌റു ട്രോഫി ജലോത്സവം ഇന്ന്

nehru-trophy-boat-race

ആലപ്പുഴ: അറുപത്തിമൂന്നാമത് നെഹ്‌റു ട്രോഫി ജലോത്സവം ഇന്ന് ആലപ്പുഴ പുന്നമടക്കായലില്‍ അരങ്ങേറും.ഉച്ചയ്ക്ക് 2ന് കേന്ദ്ര ഷിപ്പിങ്ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി വള്ളംകളി ഉദ്ഘാടനം ചെയ്യും. ചൈനീസ് സ്ഥാനപതി ലി യു ഷെങ് മുഖ്യാതിഥിയാകും. മുഖ്യമന്ത്രി, മന്ത്രിമാര്‍ എന്നിവർ ജലമേള ആസ്വദിക്കാനെത്തും. 63 വള്ളങ്ങളാണ് മത്സരങ്ങളില്‍ പങ്കെടുക്കുക. അതില്‍ 16 ചുണ്ടന്‍വള്ളങ്ങളും 47 ചെറുവള്ളങ്ങളും ഉണ്ടാകും.ചെറുവള്ളങ്ങളുടെ മത്സരത്തോടെ ജലമേളക്ക് തുടക്കമാവും. ഉച്ചക്ക് 2.30 മുതല്‍ രാവിലത്തെ മത്സരങ്ങളുടെ ഫൈനലും ചുണ്ടന്‍വള്ളങ്ങളുടെ മത്സരവും നടക്കും. വൈകീട്ട് 4.30ഓടെ മത്സരങ്ങള്‍ അവസാനിക്കുന്ന തരത്തിലാണ് ക്രമീകരണം. രാവിലെ മത്സരങ്ങള്‍ക്കുശേഷമുള്ള ഇടവേളയില്‍ കീബോര്‍ഡ് വിദഗ്ധന്‍ സ്റ്റീഫന്‍ ദേവസ്സിയുടെ ട്രൂപ്പിന്റെ സംഗീതപരിപാടി അരങ്ങേറും.മേളയുടെ സുരക്ഷയ്ക്കായി 2,000 പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട് .സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി നഗരത്തില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News