Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കാഠ്മണ്ഡു:ഉത്തരേന്ത്യയിലും നേപ്പാളിലും ഉണ്ടായ ശക്തമായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 69 ആയി. നേപ്പാളില്‍ 49 പേരും ഇന്ത്യയില്‍ 17 പേര്‍ക്കുമാണ് മരിച്ചത്. ആയിരത്തിലേറെപ്പേര്‍ക്ക് പരിക്കേറ്റു. ഒട്ടേറെ കെട്ടിടങ്ങള്‍ നിലംപൊത്തി. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാം. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. ഇതിനിടെ ഇന്നലെ അര്‍ധരാത്രിയോടെ നേപ്പാളില്‍ തുടര്‍ചലനം ഉണ്ടായി.ഇന്ത്യന്‍ സമയം 12.15 നാണ് ഭൂകമ്പം ഉണ്ടായത്.റിക്‌ടർ സ്‌കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്.നേപ്പാൾ അതിർത്തിയിൽ, കാഠ്മണ്ഡുവിന് 76 കിലോമീറ്റർ കിഴക്കായി എവറസ്റ്റ് പർവ്വതത്തിന്റെ ബേസ് ക്യാമ്പിലേക്കുള്ള കവാടമായ നംചേബാസാർ ആണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം.നേപ്പാളിലെ 75 ജില്ലകളിൽ 31ലും ഭൂകമ്പത്തിന്റെ ചലനം അനുഭവപ്പെട്ടു. കഴിഞ്ഞ തവണ നൂറുകണക്കിന് ആളുകൾ മരിച്ച സിന്ധുപാൽ ചൗക്ക്, പ്രഭവകേന്ദ്രത്തോട് അടുത്ത ദോലാക്ക തുടങ്ങിയ സ്ഥലങ്ങളിലാണ് ഇത്തവണയും വലിയ കെടുതികൾ ഉണ്ടായത്. നിരവധി പ്രദേശങ്ങളിൽ മണ്ണിടിച്ചിലുണ്ടായി. ഭൂമി കുലുങ്ങിയതോടെ തലസ്ഥാനമായ കാഠ്മണ്ഡുവിൽ ഉൾപ്പെടെ ജനങ്ങൾ പരിഭ്രാന്തരായി വീടുകളിൽ നിന്ന് പുറത്തേക്കോടി. കഴിഞ്ഞ ദുരന്തത്തിന്റെ ഞെട്ടൽ മാറാത്ത ജനങ്ങൾ തെരുവുകളിൽ നിലവിളിച്ചു കൊണ്ട് നെട്ടോട്ടമോടുകയായിരുന്നു. പിന്നീടുണ്ടായ ശക്തമായ തുടർചലനങ്ങൾ കൂടിയായപ്പോൾ ജനങ്ങൾ അക്ഷരാർത്ഥത്തിൽ പ്രാണഭീതിയിലായി. കാഠ്മണ്ഡുവിന്റെ വടക്കു കിഴക്കൻ ജില്ലകളിലാണ് വലിയ കെടുതികൾ. രക്ഷാദൗത്യവുമായി നിരവധി ഹെലികോപ്റ്ററുകൾ അവിടേക്ക് പോയിട്ടുണ്ട്. അഫ്ഗാനിസ്ഥാൻ, ബംഗ്ളാദേശ്, ഇൻഡോനേഷ്യ എന്നിവിടങ്ങളും ഭൂകമ്പം അനുഭവപ്പെട്ടു. അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂകത്തിന്റെ തീവ്രത 4.7ഉം ഇൻഡോനേഷ്യയിലെ ഭൂകമ്പത്തിന്റെ തീവ്രത 5.1ഉം രേഖപ്പെടുത്തി.ഇന്ത്യയിൽ ഡല്‍ഹി, അസം, ഗുജറാത്ത്, രാജസ്ഥാന്‍, ഒഡിഷ, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഢ് എന്നിവിടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടത്. ദക്ഷിണേന്ത്യയില്‍ കൊച്ചിയിലും ചെന്നൈയിലും നേരിയ പ്രകമ്പനങ്ങളുണ്ടായി.
Leave a Reply