Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:31 am

Menu

Published on April 27, 2015 at 10:09 am

നേപ്പാൾ ഭൂകമ്പം ;മരണം 3000 കവിഞ്ഞു

nepal-earthquake-death-toll-climbs-above-3200

കാഠ്മണ്ഡു: ശനിയാഴ്ച നേപ്പാളിൽ ഉണ്ടായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 3000 കവിഞ്ഞു. മരണസംഖ്യ ഇനിയും കൂടാനാണ് സാധ്യത. നിരവധി പേരെ കാണാതായിട്ടുണ്ട്. കാഠ്മണ്ഡു താഴ്‌വരയില്‍ മാത്രം 1060ലേറെ പേരാണ് മരിച്ചത്. മൂന്നു ലക്ഷത്തോളം വിനോദ സഞ്ചാരികളും തീര്‍ഥാടകരും നേപ്പാളിന്റെ വിവിധ മേഖലകളില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം സൃഷ്ടിച്ച് ഞായറാഴ്ച ആറ് തുടര്‍ചലനങ്ങളുമുണ്ടായി. ഇന്നലെ ഉച്ചയ്ക്ക് 12.43നുണ്ടായ തുടര്‍ ചലനം ഭൂകമ്പമാപിനിയില്‍ 6.9 തീവ്രത രേഖപ്പെടുത്തി. കാഠ്മണ്ഡുവില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെ കൊഡാരിയായിരുന്നു ഭൂകമ്പത്തിൻറെ പ്രഭവ കേന്ദ്രം. ഇത്തരം ചലനങ്ങള്‍ ഏതാനും ദിവസങ്ങള്‍ കൂടി തുടരുമെന്നാണ് മുന്നറിയിപ്പ്. പത്തു ദിവസത്തേയ്ക്ക് നേപ്പാളിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും വൈദ്യുതി പൂര്‍ണമായും തടസപ്പെട്ടു. ദുരന്ത മേഖലയിലുള്ളവര്‍ വെള്ളവും ഭക്ഷണവും കിട്ടാതെ വലയുകയാണ്. ഇതിനിടെ ദുരന്തനിവാരണത്തിനായി നേപ്പാള്‍ സര്‍ക്കാര്‍ ലോക രാജ്യങ്ങളുടെ സഹായം തേടി. നേപ്പാളിൽ ഓപ്പറേഷന്‍ മൈത്രി എന്ന പേരില്‍ ഇന്ത്യയുടെ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.1050 ഇന്ത്യക്കാരെ വ്യോമസേന നാട്ടിലത്തെിച്ചു. 1050 പേരെ ശനിയാഴ്ച രാത്രി വൈകിയും ഞായറാഴ്ച പുലര്‍ച്ചെയുമായാണ് ഇന്ത്യയിലത്തെിച്ചത്. 55 യാത്രക്കാരുമായി സി 130 ജെ സൂപ്പര്‍ ഹെര്‍ക്കുലീസ് വിമാനമാണ് ശനിയാഴ്ച രാത്രി 10.45ഓടെ ആദ്യം ഇന്ത്യയിലത്തെിയത്. 101 യാത്രക്കാരുമായി രണ്ടാമത്തെ വിമാനം അര്‍ധരാത്രിയോടെയും 152 പേരുമായി മൂന്നാമത്തെ വിമാനം ഞായറാഴ്ച പുലര്‍ച്ചെയും ന്യൂഡല്‍ഹിയിലത്തെി.

Loading...

Leave a Reply

Your email address will not be published.

More News