Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 11, 2026 1:38 pm

Menu

Published on April 28, 2015 at 6:12 pm

നേപ്പാളില്‍ ഭൂകമ്പത്തില്‍ കാണാതായ രണ്ട് മലയാളി ഡോക്ടര്‍മാര്‍ മരിച്ചു

nepal-quake-missing-malayali-doctors-found-dead

ന്യൂഡല്‍ഹി: നേപ്പാളിലെ ഭൂകമ്പത്തില്‍ കാണാതായ രണ്ട് മലയാളി ഡോക്ടര്‍മാര്‍ മരിച്ചതായി റിപ്പോർട്ട്.കണ്ണൂര്‍ കേളകം സ്വദേശി കളപ്പുരക്കല്‍ ഡോ. ദീപക് കെ. തോമസ് (25), കാസര്‍കോട് ആനബാഗിലു സ്വദേശി ഡോ. എ.എസ്. ഇര്‍ഷാദ് (26) എന്നിവരാണ് മരിച്ചത്. ഇരുവരുടെയും ബന്ധുക്കള്‍ നേപ്പാളിലെത്തി മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. മൃതദേഹങ്ങള്‍ ത്രിഭുവന്‍ ആശുപത്രിയില്‍ നിന്നും മോര്‍ച്ചറിയിലേക്ക് മാറ്റിയതായാണ് റിപ്പോര്‍ട്ട്.ഇവരുടെ ശരീരത്തിലെ പാടുകളും വസ്ത്രത്തിലുണ്ടായിരുന്ന തിരിച്ചറിയല്‍ രേഖകളും അടിസ്ഥാനമാക്കിയാണ് ഇര്‍ഷാദിന്‍െറ സഹോദരനും ദീപകിന്‍െറ ബന്ധുവും ഇവരെ തിരിച്ചറിഞ്ഞത്. കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഇവർക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുകയായിരുന്നു.കാഠ്മണ്ഡുവിലെ ത്രിഭുവന്‍ മെഡിക്കല്‍ ടീച്ചിങ് കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടത്തെിയത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News