Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 15, 2026 10:14 pm

Menu

Published on April 29, 2014 at 11:41 am

നേരം സിനിമയുടെ നിർമ്മാതാവ് വിശ്വനാഥൻ അറസ്റ്റിൽ

neram-producer-arrested-for-cheating

സിനിമ നിര്‍മ്മാണത്തില്‍ പങ്കാളിയാക്കാമെന്ന വാഗ്ദാനം നൽകി പണം തട്ടിയ കേസ്സിൽ നേരം സിനിമയുടെ നിർമ്മാതാവും കോറൽ വെയറിൻറെ സ്ഥാപകനുമായ വിശ്വനാഥനെ പോലീസ് അറസ്റ്റ് ചെയ്തു.പെരുമ്പാവൂര്‍ സ്വദേശി ജെയ്‌സണ്‍ ആണ് ഇത് സംബന്ധിച്ച് പോലീസിൽ പരാതി നൽകിയത്.ജെയ്സണിൻറെ കയ്യിൽ നിന്നും സിനിമ നിർമ്മാണത്തിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞ് വിശ്വനാഥൻ പത്ത് ലക്ഷം രൂപ തട്ടിയെടുത്തതായാണ് പരാതി.ഇയാൾ അറസ്റ്റിലായ വിവരം പുറത്തറിഞ്ഞതോടെ നിരവധി പരാതികൾ ഇയാളെക്കുറിച്ച് ആലുവ പോലീസ് സ്റ്റേഷനില്‍ ലഭിച്ചിട്ടുണ്ട്.കഴിഞ്ഞ ദിവസം ബിജു ചാർളി,കോസ് മാത്യു,നിശാന്ത് ജോസഫ്‌,വർഗ്ഗീസ് റാഫേൽ,റോജൻ ജോയ് എന്നീ അഞ്ചു പേർ വിശ്വനാഥനെതിരെ പോലീസിൽ പരാതി നൽകിയിരുന്നു. റാഫേലിൽ നിന്നും ചാർളിയിൽ നിന്നും 36 ലക്ഷവും,ജോസഫിൽ നിന്ന് 35 ലക്ഷവും മാത്യുവിൽ നിന്ന് 2.5 ലക്ഷവും വിശ്വനാഥൻ കൈപ്പറ്റിയതായാണ് പരാതി.ഇവരെയെല്ലാം മരുമകനായ അഭിലാഷാണ് വിശ്വനാഥന് പരിചയപ്പെടുത്തിക്കൊടുത്തത്. സംഭവത്തിൽ വിശ്വനാഥൻറെ മകൾ അനിതയെയും മരുമകൻ പെരുമ്പാവൂര്‍ കുറുപ്പംപടി ഞാളുപ്പടി വീട്ടില്‍ അഭിലാഷിനേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News