Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 12, 2025 9:23 pm

Menu

Published on July 23, 2014 at 4:22 pm

വാഡിയ മുഖത്തേയ്ക്ക് എരിയുന്ന സിഗരറ്റ് വലിച്ചെറിഞ്ഞു:പ്രീതി സിന്റ

ness-wadia-threw-burning-cigarettes-at-my-face-preity-zinta

മുംബൈ:  മുന്‍ കാമുകനായിരുന്ന നെസ് വാഡിയക്കെതിരെ ഗുരുതര ആരോപണങ്ങളുമായി  ബോളീവുഡ് താരം പ്രീതി സിന്റ . ഐപിഎല്‍ മല്‍സരത്തിനിടയിലുണ്ടായ വാക്കേറ്റത്തിനിടയില്‍ നെസ് വാഡിയ  എരിയുന്ന സിഗരറ്റ് മുഖത്തേയ്ക്ക് വലിച്ചെറിഞ്ഞതായി സിന്റ മൊഴി നല്‍കി.സംഭവം അന്വേഷിക്കുന്ന മുംബൈ പൊലീസിന് സമര്‍പ്പിച്ച കത്തിലാണ് പ്രീതി സിന്റ ഇക്കാര്യം അറിയിച്ചത്. വാങ്കഡെ സ്റ്റേഡിയത്തില്‍ മേയ് 30നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്‌റ്റേഡിയത്തില്‍ നടന്ന സംഭവത്തിനു മുമ്പേ നെസ് വാഡിയ തന്നോട് ക്രൂരമായി പെരുമാറിയിരുന്നതായാണ് ഈ കത്തില്‍ പ്രീതി സിന്റ ആരോപിക്കുന്നത്.വാഡിയയുടെ സ്വഭാവം കൂടുതല്‍ ക്രൂരമായപ്പോള്‍ താന്‍ മാറി താമസിച്ചുവെന്നും അതിനു ശേഷമാണ് സിഗരറ്റ് കത്തിച്ച് മുഖത്തേക്ക് എറിഞ്ഞതെന്നും കത്തില്‍ പറയുന്നു. തന്നെ മുറിയില്‍ അടച്ചു പൂട്ടുകയും ശാരീരികമായി കൈയേറം ചെയ്യുകയും ചെയ്തുവെന്നും പ്രീതി സിന്റ പറയുന്നു.നെസ് വാഡിയയെ പൊലീസ് കേസില്‍ കുടുക്കുന്നതിനായിരുന്നില്ല പരാതി നല്‍കിയതെന്നും അയാള്‍ തന്നെ വകവരുത്തുമെന്ന ഭീതിയിലാണ് അങ്ങനെ ചെയ്തതെന്നും കത്തില്‍ പറയുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News