Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:31 am

Menu

Published on June 20, 2014 at 10:57 am

സുശീല്‍കുമാര്‍ ഷിന്‍ഡെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായേക്കും

new-cm-for-maharashtra-sushilkumar-shinde-to-replace-prithviraj-chavan

മുംബൈ: സുശീല്‍കുമാര്‍ ഷിന്‍ഡെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായേക്കും. ലോക്‌സഭാതെരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തിൽ പ്രഥ്വിരാജ് ചവാനെ മാറ്റി മുന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയെ മുഖ്യമന്ത്രിയാക്കും. ഇത് സംബന്ധിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി എന്‍സിപി നേതാവ് ശരദ്പവാര്‍ ദില്ലിയില്‍ ചര്‍ച്ച നടത്തി.

ചവാനെ മാറ്റി പകരം മികച്ച പ്രതിച്ഛായയും സ്വീകാര്യതയുമുള്ള മുന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയെ കൊണ്ടുവരുമെന്ന് തന്നെയാണ് ശക്തമായ സൂചനകള്‍. 2010 ല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്കിയ ചവാനെതിരെ തുടക്കം മുതലേ എന്‍സിപിയുടെ അംഗങ്ങള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഒപ്പം കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ബിജെപി – ശിവസേന സഖ്യം മികച്ച വിജയം നേടുക കൂടി ചെയ്തതോടെയാണ് ചവാനെ മാറ്റുന്നതിനുള്ള നീക്കങ്ങള്‍ ശക്തമാകുന്നത്. ശരദ്പവാര്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായും കൂടിക്കാഴ്ച്ച നടത്തുന്നുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News