Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 24, 2024 11:23 pm

Menu

Published on May 11, 2013 at 4:57 am

ഇന്ത്യകാർക്ക് പുതിയ ഇളവുകളുമായി സൗദി സർകാർ

new-concessions-for-indian-expats-in-saudi

റിയാദ് :ജോലി നഷ്ടപെടുന്ന സൗദി പ്രവാസികൾക്ക് സൗദി സർകാർ കൂടുതൽ ആനുകൂല്യങ്ങൾ നൽകുമെന്ന് പ്രഖ്യാപിചിരിക്കുന്നു. പുതിയ ഇളവു പ്രകാരം ഹുരൂബ് പ്രവാസികളുടെ കാര്യത്തിൽ അവർക്ക് പുതിയ സ്പോണ്‍സർ ആയോ അതോ പഴയ സ്പോണ്‍സരിന്റെ കീഴിലോ ജോലി ചെയ്യാവുന്നതാണ് . ഇതോടൊപ്പം, രാജാവ് നല്‍കിയ മൂന്നു മാസത്തെ സമയപരിധിയില്‍ അവശേഷിക്കുന്ന രണ്ടു മാസത്തിനകം രാജ്യത്തെ ജോലി, താമസം എന്നിവ നിയമവിധേയമാക്കണമെന്നും സമയപരിധി അവസാനിച്ചാല്‍ പരിശോധന കര്‍ശനമാക്കുമെന്നും മുന്നറിയിപ്പുമുണ്ട്. വീട്ടുവേലക്കാരായ ഹുറൂബുകാര്‍ക്ക് സ്വകാര്യ സ്ഥാപനങ്ങളിലേക്ക് സ്പോണ്‍സര്‍ഷിപ് മാറാമെന്നതാണ് മറ്റൊരു പ്രധാന ആനുകൂല്യം. എന്നാല്‍, ഇത്തരം വീട്ടുവേലക്കാരെ സ്വീകരിക്കുന്ന വ്യക്തിയുടെ കീഴില്‍ നാലില്‍ കൂടുതല്‍ വേലക്കാര്‍ ഉണ്ടാകരുത്. സ്ഥാപനങ്ങളിലേക്കാണ് മാറുന്നതെങ്കില്‍ അവ നിതാഖാത് പ്രകാരം ‘പച്ച’ ഗണത്തിലുള്ളതാകണം. ഏപ്രിൽ ആറിനു മുൻപുള്ള എല്ലാ പിഴകളും ഒഴിവാക്കിയിട്ടുണ്ട് .എന്നാല്‍, സര്‍ക്കാര്‍ ഫീസുകള്‍ നല്‍കണം.അതേസമയം, ഇളവ് പ്രയോജനപ്പെടുത്തി രാജ്യം വിടുന്ന അനധികൃത താമസക്കാരില്‍നിന്ന് ഇഖാമ ഫീസും വര്‍ക് പെര്‍മിറ്റ് ഫീസും മറ്റു പിഴകളും ഈടാക്കില്ല. നേരത്തേ വിരലടയാളം നല്‍കിയിട്ടില്ലെങ്കില്‍ അതു നല്‍കിയ ശേഷമേ രാജ്യം വിടാന്‍ അനുവദിക്കൂ. വിരലടയാളം നല്‍കിയതിന്‍െറ പേരില്‍ ഇവര്‍ക്ക് ഭാവിയില്‍ മറ്റു വിസയിലോ ഹജ്ജ്, ഉംറ തീര്‍ഥാടനത്തിനോ സൗദിയിലേക്ക് വരുന്നതിന് വിലക്കുണ്ടായിരിക്കില്ല. 2008 ജൂലൈ മൂന്നിനു മുമ്പ് ഹജ്ജ്, ഉംറ വിസയില്‍ വന്ന ശേഷം നാട്ടിലേക്ക് മടങ്ങാതെ നിയമവിരുദ്ധമായി സൗദിയില്‍ തങ്ങുന്നവര്‍ക്കും ഇളവ് അനുവദിച്ചു. ഇവര്‍ക്ക് ഏതെങ്കിലും വ്യക്തികളുടെ കീഴില്‍ വീട്ടുവേലക്കാരായോ സ്ഥാപനങ്ങളില്‍ ജോലിക്കാരായോ മാറുകയും തങ്ങളുടെ പദവി നിയമവിധേയമാക്കുകയും ചെയ്യാം.

Loading...

Leave a Reply

Your email address will not be published.

More News