Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 16, 2024 9:25 pm

Menu

Published on June 18, 2013 at 4:46 am

കനത്ത മഴയെതുടര്‍ന്ന് ഡല്‍ഹി വിമാനത്താവളത്തില്‍ വെള്ളം കയറി.

new-delhi-airport-flooded

ന്യൂഡല്‍ഹി: കനത്ത മഴയെതുടര്‍ന്ന് ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെള്ളം കയറി. ഇതോടെ ബാഗേജുകളുമായി എത്തിയ യാത്രക്കാര്‍ ദുരിതത്തിലായി. മുട്ടറ്റം വെള്ളത്തിലൂടെയാണ് യാത്രക്കാര്‍ ബാഗേജുകളുമായി നീങ്ങുന്നത്. മണ്‍സൂണിന്റെ വരവറിയിച്ച് ഞായറാഴ്ച ഉച്ചയോടെയാണ് ഡല്‍ഹിയില്‍ മഴ പെയ്തത്. 36.6 മില്ലിമീറ്റര്‍ മഴയാണ് ഡല്‍ഹിയില്‍ രേഖപ്പെടുത്തിയത്. എന്നാല്‍ വിമാനത്താവളത്തില്‍ 117.8 മില്ലിമീറ്റര്‍ മഴയാണ് നാലര മണിക്കൂറിനുള്ളില്‍ പെയ്‌തൊഴിഞ്ഞത്. ഒരു മണി മുതല്‍ ആരംഭിച്ച മഴ വൈകിട്ട് 5.30 വരെ പെയ്തു.

2011 സെപ്റ്റംബറിലും ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെള്ളം കയറിയിരുന്നു. അന്ന് 75 മിനിറ്റില്‍ 115.6 മില്ലിമീറ്റര്‍ മഴയാണ് വിമാനത്താവളത്തില്‍ രേഖപ്പെടുത്തിയത്അധികമായെത്തുന്ന മഴവെള്ളം ഒലിച്ചുപോകാനുള്ള ഡ്രൈനേജ് സംവിധാനത്തിന്റെ പരിമിതി മൂലം എയര്‍പോര്‍ട്ടിനകത്തേയ്ക്കും വെള്ളം കയറുകയായിരുന്നു. ഇതേ തുടര്‍ന്ന് നാല് ബാഗേജ് ബെല്‍റ്റുകള്‍ അധികൃതര്‍ അടച്ചിട്ടതോടെ യാത്രക്കാര്‍ ദുരിതത്തിലായി.

Loading...

Leave a Reply

Your email address will not be published.

More News