Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:22 am

Menu

Published on December 13, 2014 at 11:03 am

സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഡല്‍ഹിയില്‍ ഡ്രോണ്‍ വിമാനങ്ങള്‍

new-delhi-police-plan-to-use-drone-cameras-to-boost-public-safety

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാന്‍ പോലീസ് മിനി ഡ്രോണുകള്‍ (പെലറ്റില്ലാ വിമാനങ്ങള്‍) ഉപയോഗിക്കാനൊരുങ്ങുന്നു.ബഹുരാഷ്ട്ര കമ്പനി ജീവനക്കാരിയായ യുവതി ടാക്‌സി കാറിനുള്ളില്‍ ബലാത്സംഗത്തിന് ഇരയായ സംഭവത്തെ തുടര്‍ന്നാണ് തീരുമാനം. സംഭവത്തെത്തുടര്‍ന്ന് ടാക്‌സി സേവന ദാതാക്കളായ യൂബറിന്റെ പ്രവര്‍ത്തനം തലസ്ഥാനത്ത് നിരോധിച്ചിരുന്നു.രാജ്യത്ത് ആദ്യമായാണു നിരീക്ഷണത്തിന് പൊലീസ് സേന ഡ്രോണ്‍ ഉപയോഗിക്കുന്നത്. നഗരത്തിലെ ഇടുങ്ങിയ, വെളിച്ചമില്ലാത്ത റോഡുകളിലെ നിരീക്ഷണത്തിനാണ് ഡ്രോണ്‍ ഉപയോഗിക്കുന്നത്.200 മീറ്റര്‍ ഉയരത്തില്‍ പറക്കുന്ന ഡ്രോണുകള്‍ നാല് കിലോമീറ്റര്‍ ചുറ്റളവിലുള്ള ദൃശ്യങ്ങള്‍ ചിത്രീകരിക്കും. ഏത് കാലാവസ്ഥയിലും പ്രവര്‍ത്തിക്കാന്‍ ഇവക്ക് കഴിയുമെന്നാണ് ഉന്നത വൃത്തങ്ങള്‍ പറയുന്നത്. ഡ്രോണുകള്‍ പകര്‍ത്തുന്ന ദൃശ്യങ്ങള്‍ അപ്പപ്പോള്‍ കണ്‍ട്രോള്‍ റൂമില്‍ എത്തും. ദ്രുത കര്‍മ സേനക്കും ദൃശ്യങ്ങള്‍ അയച്ചു കൊടുക്കും.ഡല്‍ഹിയിലെ വടക്കന്‍ ജില്ലയില്‍ അടുത്ത മാസമാകും പദ്ധതി ആദ്യമായി നടപ്പാക്കുക. ഈ പദ്ധതി നിലവില്‍ വരുന്നതോടെ വടക്കന്‍ ഡല്‍ഹി പൂര്‍ണമായി കര്‍ശന നിരീക്ഷണത്തില്‍ വരും.

Loading...

Leave a Reply

Your email address will not be published.

More News