Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 7, 2026 10:33 pm

Menu

Published on January 15, 2016 at 3:44 pm

ന്യൂജെനറേഷന്‍ സിനിമാ പ്രവര്‍ത്തകര്‍ക്ക് പക്വതയില്ല: ഐവി ശശി

new-geraration-film-makers-have-not-metured-says-iv-sasi

റിയാദ്: ന്യൂജനറേഷന്‍ സിനിമാ പ്രവര്‍ത്തകര്‍ക്ക് പക്വതയില്ലെന്ന് സംവിധായകന്‍ ഐവി ശശി. എന്നാൽ മികച്ച ആവിഷ്‌കാര സിദ്ധി പുതുതലമുറയ്ക്ക് ഉണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. റിയാദിലാണ് ഇദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മലയാള സിനിമയില്‍ നല്ല തിരക്കഥ ഉണ്ടാകുന്നില്ല. സിനിമ ഇതുകൊണ്ടാണ് മാറി നില്‍ക്കുന്നത്. മോഹന്‍ലാല്‍ നായകനായ തന്റെ സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കും. തിരക്കഥ ജോഷി മംഗലത്തും പ്രൊഡ്യൂസര്‍ ഗോഗുലം ഗോപാലനുമാണ് നിർവഹിക്കുന്നത്.

തന്റെ സിനിമയിലൂടെ മികച്ച സന്ദേശം കൈമാറാന്‍ സാധിക്കുമെന്ന് പ്രതീക്ഷയുണ്ടെന്നും ഐവി ശശി പറഞ്ഞു. രാഷ്ട്രീയം പ്രമേയമാക്കി സിനിമ ചെയ്‌തെങ്കിലും ഇപ്പോൾ ഇത്തരം സിനിമകള്‍ ചെയ്യാന്‍ കഴിയില്ല.

Loading...

Comments are closed.

More News