Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 6:55 am

Menu

Published on November 27, 2018 at 9:35 am

ശബരിമലയിൽ സുരക്ഷാ ചുമതലയുമായി ഐജി ദിനേന്ദ്ര കശ്യപ് ; യതീഷ് ചന്ദ്ര മലയിറങ്ങുന്നു

new-police-officers-to-sabarimala-dinedra-kashyap-yathish-chandra

ശബരിമല: മണ്ഡല മകരവിളക്ക് ഉത്സവങ്ങളോടനുബന്ധിച്ചു സുരക്ഷാ ചുമതലയുളള പുതിയ പൊലീസ് ഉദ്യോഗസ്ഥരുടെ പട്ടികയായി. നവംബര്‍ 30 മുതല്‍ ഡിസംബര്‍ 14 വരെയുളള രണ്ടാംഘട്ടത്തില്‍ പമ്പയുടെയും സന്നിധാനത്തിന്‍റെയും സുരക്ഷാ മേല്‍നോട്ട ചുമതല പൊലീസ് ആസ്ഥാനത്തെ ഐജി ദിനേന്ദ്ര കശ്യപ് നിര്‍വഹിക്കുമെന്നു സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. നിലയ്ക്കല്‍, വടശ്ശേരിക്കര, എരുമേലി എന്നിവിടങ്ങളുടെ സുരക്ഷാ മേല്‍നോട്ട ചുമതല ഇന്‍റലിജന്‍സ് ഐജി അശോക് യാദവിനായിരിക്കും. സുരക്ഷാ ചുമതലയുളള പൊലീസ് ജോയിന്‍റ് ചീഫ് കോ-ഓര്‍ഡിനേറ്റര്‍ ആയി തിരുവനന്തപുരം റേഞ്ച് ഐജി മനോജ് എബ്രഹാം തുടരും.

പൊലീസ് കണ്‍ട്രോളര്‍മാരായി സന്നിധാനത്തു വയനാട് ജില്ലാ പൊലീസ് മേധാവി കറുപ്പസാമിയേയും വിജിലന്‍സ് എസ്പി കെ.ഇ.ബൈജുവിനേയും നിയോഗിച്ചു. കോഴിക്കോട് സിറ്റി ജില്ലാ പൊലീസ് മേധാവി കാളിരാജ് മഹേഷ്കുമാര്‍, തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി എം.കെ.പുഷ്കരന്‍ എന്നിവര്‍ പമ്പയിലും ടെലികമ്യൂണിക്കേഷന്‍ എസ്പി എച്ച്.മഞ്ചുനാഥ്, സ്പെഷ്യല്‍ സെല്‍ എസ്പി വി.അജിത് എന്നിവര്‍ നിലയ്ക്കലും പൊലീസ് കണ്‍ട്രോളര്‍മാര്‍ ആയിരിക്കും.

മരക്കൂട്ടത്ത് പൊലീസ് അക്കാദമി അസിസ്റ്റന്‍റ് ഡയറക്ടര്‍ കെ.കെ.അജി, വടശ്ശേരിക്കരയില്‍ കെഎപി ഒന്നാം ബറ്റാലിയന്‍ കമഡാന്റ് പി.വി.വില്‍സന്‍, എരുമേലിയില്‍ എന്‍ആര്‍ഐ സെല്‍ എസ്പി വി.ജി.വിനോദ് കുമാര്‍ എന്നിവരെയും പൊലീസ് കണ്‍ട്രോളര്‍മാരായി നിയോഗിച്ചു. നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ നവംബര്‍ 29ന് രാവിലെ 8ന് ഡ്യൂട്ടിക്ക് ഹാജരാകണം.

നിലയ്ക്കല്‍ പൂര്‍ണ നിയന്ത്രണത്തിലാണെന്നും പ്രതിഷേധങ്ങള്‍ക്കു സാധ്യതയില്ലെന്നും നിലവിൽ ചുമതലയുള്ള എസ്പി യതീഷ് ചന്ദ്ര അറിയിച്ചു. കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനെ അപമാനിച്ചുവെന്ന ആരോപണത്തില്‍ പ്രതികരിക്കാനില്ല. പരാതിയിൽ അന്വേഷണം വരട്ടെ, അപ്പോൾ നോക്കാം. ഇവിടെ ഇപ്പോൾ ഒരു പ്രശ്നവുമില്ല. കേരളത്തിൽ വരുന്നവർ കേരള പൊലീസ് നല്ലതാണ്, സർക്കാര്‍ നല്ലതാണ് എന്നു പറയണം. അതാണ് ഉദ്ദേശ്യം. എല്ലാവരും വരണം, എല്ലാവരേയും ഇവിടേക്കു സ്വാഗതം ചെയ്യുന്നു– യതീഷ് ചന്ദ്ര പറഞ്ഞു.

ശബരിമലയിലും പരിസരത്തും കര്‍ശനമായ സുരക്ഷാസംവിധാനങ്ങളാണ് പൊലീസ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ദക്ഷിണമേഖലാ എഡിജിപി അനില്‍കാന്ത് ആണ് സുരക്ഷാ ക്രമീകരണങ്ങളുടെ ചീഫ് കോ-ഓര്‍ഡിനേറ്റര്‍. പൊലീസ് ആസ്ഥാനത്തെ എഡിജിപി എസ്.ആനന്ദകൃഷ്ണന്‍ കോ-ചീഫ് കോര്‍ഡിനേറ്ററാണ്. പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ടി.നാരായണനാണു സ്പെഷ്യല്‍ ലെയിസണ്‍ ഓഫീസർ. തീർഥാടനകാലം നാലുഘട്ടമായി തിരിച്ചാണു സുരക്ഷാസംവിധാനത്തിനു രൂപം നല്‍കിയിരിക്കുന്നത്.‌

Loading...

Leave a Reply

Your email address will not be published.

More News