Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:22 am

Menu

Published on August 25, 2017 at 11:39 am

റിസര്‍വ്വ് ബാങ്ക് പുറത്തിറക്കുന്നതിനു മുന്‍പേ പുതിയ 50 രൂപ നോട്ട് മുംബൈക്കാരന്റെ പക്കല്‍

new-rs-50-note-out-before-rbi-official-release-mumbai-man-seen-possessing-one

മുംബൈ: റിസര്‍വ്വ് ബാങ്ക് പുറത്തിറക്കുന്നതിനു മുമ്പേ പുതിയ 50 രൂപ നോട്ട് മുംബൈ സ്വദേശിയുടെ കയ്യില്‍. ഇയാളുടെ പക്കലുള്ള 50 രൂപനോട്ടിന്റെ ചിത്രം ഇന്ത്യന്‍ എക്സ്പ്രസാണ് പുറത്തുവിട്ടത്.

റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിന്റെ ഒപ്പുള്ള നോട്ടാണ് മുംബൈ സ്വദേശിയുടെ പക്കലുള്ളത്. പൈതൃക ഗ്രാമമായ ഹമ്പിയുടെ ചിത്രം പതിച്ച പുതിയ 50 രൂപ നോട്ടിന്റെ നിറം ഫ്ളൂറസെന്റ് ബ്ലൂ ആണ്.

66 മില്ലി മീറ്റര്‍ വീതിയും 135 മില്ലി മീറ്റര്‍ നീളവും ഉള്ളതാണു പുതിയ നോട്ടുകള്‍. പുതിയ നോട്ടുകള്‍ വന്നാലും പഴയവ വിപണിയില്‍ തുടരുമെന്ന് ആര്‍.ബി.ഐ നേരത്തെ അറിയിച്ചിരുന്നു.

കഴിഞ്ഞമാസം പുതിയ 50 രൂപയുടെയും 200 രൂപയുടെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളിലൂടെ പുറത്തുവന്നിരുന്നു. പുതിയ 200 രൂപ നോട്ടുകള്‍ ഇന്ന് പുറത്തിറക്കുമെന്ന് ആര്‍.ബി.ഐ അറിയിക്കുകയും ചെയ്തിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News