Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 14, 2026 5:23 pm

Menu

Published on February 16, 2017 at 1:07 pm

ഇനി സോളാര്‍ പാനല്‍ വെയ്ക്കാന്‍ സ്ഥലമില്ലെന്ന് പറയില്ല

new-solar-panels-idea-in-home

നദികളിലും ഡാമുകളിലും വെള്ളം കുറഞ്ഞുവരുന്നതും, വൈദ്യുതി പ്രതിസന്ധിയും ലോഡ് ഷെഡിങ്ങുമെല്ലാം നമ്മള്‍ സ്ഥിരമായി കേള്‍ക്കുന്ന വസ്തുതകളാണ്. വൈദ്യുതിയുടെ ഉപയോഗം മുന്‍പത്തെ പോലെ സാധ്യമാകാത്ത ഒരു കാലത്തേക്കാണ് നമ്മള്‍ ഇനി കടക്കുന്നത്.

ഇവിടെയാണ് സോളാര്‍ പാനലിന്റെ പ്രസക്തി. ഇക്കാരണത്താല്‍ തന്നെ ഇനിയുള്ള കാലം വീടുകളില്‍ ഒഴിച്ചുകൂടാനാവത്ത ഒന്നായി സോളാര്‍ പാനലുകള്‍ മാറും. ഇപ്പോള്‍ തന്നെ പല വീടുകളിലും സോളാര്‍ പാനലുകള്‍ സ്ഥാപിച്ചുകഴിഞ്ഞു.

ചിലരെയെങ്കിലും ഇതില്‍ നിന്നും പിന്തിരിപ്പിക്കുന്നത് ഇതിന്റെ ചെലവല്ല, സോളാര്‍ പാനലുകള്‍ വയ്ക്കാന്‍ വീട്ടില്‍ ഇടമില്ലാത്തതാണ്. സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്നതിന് ധാരാളം സ്ഥലം ആവശ്യമാണെന്നു മാത്രമല്ല ഇത് കെട്ടിടത്തിന്റെ ഭംഗിയെ ബാധിക്കുകയും ചെയ്യും. കെട്ടിടത്തിന് മുകളില്‍ മേല്‍ക്കൂരയില്‍ സോളാര്‍ പാനലുകള്‍ വയ്ക്കുക എന്നതാണ് ഇന്നത്തെ ഒരു രീതി. ഇതിനും പരിമിതികള്‍ ഉണ്ട്.

ഇതെല്ലാം കണക്കിലെടുത്താണ് ടെസ്ല എന്ന കമ്പനി സോളാര്‍ സിറ്റി എന്നൊരു കമ്പനിയുമായി ചേര്‍ന്ന് മേല്‍ക്കൂര തന്നെ സൗരോര്‍ജ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന വിധത്തില്‍ നിര്‍മ്മിക്കുക എന്ന ആശയം നടപ്പില്‍ വരുത്തിയത്.

നല്ല കട്ടിയുള്ള കണ്ണാടികൊണ്ട് പാനലുകള്‍ ഉണ്ടാക്കി അതിനുള്ളില്‍ സോളാര്‍ സെല്ലുകള്‍ വയ്ക്കുക എന്നതാണ് ഇതിന്റെ നിര്‍മ്മാണരീതി. ഇതോടെ മേല്‍ക്കൂര നിര്‍മ്മിക്കാന്‍ ഈ കണ്ണാടി ഉപയോഗിച്ചാല്‍ ഇതില്‍ നിന്നും സൗരോര്‍ജം ഉല്‍പ്പാദിപ്പിക്കാന്‍ സാധിക്കും.

ഏത് കാലാവസ്ഥയേയും ചെറുക്കാന്‍ ഇവയ്ക്കാകും. മാത്രമല്ല സാധാരണ റൂഫിങ്ങിന് ഉപയോഗിക്കുന്ന വസ്തുക്കള്‍ പോലെ തന്നെ ഉറപ്പുള്ളതുമാണിവ. പുറത്തു നിന്നും നോക്കുന്ന ഒരാള്‍ക്ക് ഇതിലെ സോളാര്‍ സെല്ലുകള്‍ കാണാനാകില്ല. 50 വര്‍ഷം വരെ ഒരു കേടുപാടുകളും കൂടാതെ ഇവ നിലനില്‍ക്കുമെന്നാണ് കമ്പനി പറയുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News