Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 4:58 am

Menu

Published on June 29, 2013 at 12:22 pm

തെറ്റയിൽ തന്ത്രപൂര്‍വം തെളിവുകള്‍ കൈക്കലാക്കി

new-twist-to-sex-scam-involving-jose-thettayil

ആലുവ: ജോസ് തെറ്റയിലിനെതിരെയുള്ള നിര്‍ണായക തെളിവുകള്‍ അദ്ദേഹം ഇടപെട്ട് യുവതിയുടെ കൈയില്‍ നിന്ന് കൈക്കലാക്കിയെന്ന് യുവതിയുടെ പരാതി. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഉപയോഗിച്ച ക്യാമറ, ലാപ്‌ടോപ്പ് എന്നിവയാണ് തന്ത്രപൂര്‍വം വാങ്ങിയതെന്ന് യുവതി ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി.കല്യാണം കഴിക്കാതെ ഒഴിവാക്കാനുള്ള ശ്രമം നടന്നപ്പോള്‍, കിടപ്പറ ദൃശ്യങ്ങള്‍ തന്റെ കൈയിലുണ്ടെന്ന വിവരം ബന്ധപ്പെട്ടവരെ ധരിപ്പിച്ചതോടെയാണ് അവ വാങ്ങി നശിപ്പിക്കാനുള്ള ശ്രമം ആരംഭിച്ചതെന്ന് യുവതി ക്രൈംബ്രാഞ്ചിനോട് പറഞ്ഞു.ലാപ്‌ടോപ്പിലെ ദൃശ്യങ്ങള്‍ കണ്ട് പ്രശ്‌നം ഗുരുതരമാവുമെന്ന് മനസ്സിലാക്കി മാര്‍ട്ടിന്‍, സ്‌മൈലി എന്നിവര്‍ ചേര്‍ന്ന് യുവതിയുടെ കൈയില്‍ നിന്ന് തെളിവുകള്‍ കൈക്കലാക്കുകയായിരുന്നു.
എം.എല്‍.എ.യുടെ മകന്‍ ആദര്‍ശുമായുള്ള വിവാഹം മരട് രജിസ്ട്രാര്‍ ഓഫീസില്‍ വെച്ച് ഉടന്‍ തന്നെ രജിസ്റ്റര്‍ ചെയ്യാമെന്ന് ഉറപ്പ് നല്‍കിയതായും യുവതി വെളിപ്പെടുത്തി. അച്ഛനും മകനുമായുള്ള കിടപ്പറ ദൃശ്യങ്ങള്‍ കുടുംബവുമായി താമസിക്കുമ്പോള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് പറഞ്ഞാണ് തന്റെ കൈയില്‍ നിന്ന് ലാപ്‌ടോപ്പും ക്യാമറയും വാങ്ങിയതെന്ന് ക്രൈം ബ്രാഞ്ച് സംഘത്തോട് യുവതി പറഞ്ഞു.വിവാഹ വാഗ്ദാനം നല്‍കി പീഡനശ്രമങ്ങള്‍ നടക്കുന്നതിനാല്‍ മറ്റ് പെണ്‍കുട്ടികള്‍ ചതിക്കുഴികളില്‍ വീഴാതിരിക്കാന്‍ വേണ്ടിയാണ് ദൃശ്യങ്ങള്‍ പുറത്ത് വിട്ടതെന്നും യുവതി പറഞ്ഞു.

Loading...

Leave a Reply

Your email address will not be published.

More News