Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 20, 2025 8:00 pm

Menu

Published on December 2, 2013 at 10:06 am

ന്യൂയോര്‍ക്കില്‍ ട്രെയിന്‍ പാളം തെറ്റി നാല് മരണം,67 പേര്‍ക്ക് പരിക്ക്‌

new-york-train-crash-kills-four-and-injures-dozens

ന്യൂയോര്‍ക്:നഗരത്തിനടുത്ത ബ്രോംഗ്സില്‍ ട്രെയിന്‍ പാളം തെറ്റിയുണ്ടായ അപകടത്തില്‍ നാല് മരണം.67പേര്‍ക്ക് പരിക്കേറ്റു.മെട്രോ-നോര്‍ത്ത് തീവണ്ടിയുടെ ഏഴ് ബോഗികളാണ് പാളം തെറ്റിയത്.സ്പൂറ്റന്‍ ഡ്യൂവില്‍ സ്റ്റേഷനു സമീപത്തായി ഇന്ത്യന്‍ സമയം ഞായറാഴ്ച വൈകിട്ട് ആറേകാലോടെയായിരുന്നു അപകടം.പോഗ്കീപ്സിയില്‍ നിന്ന് മന്‍ഹാട്ടനിലെ ഗ്രാന്‍ഡ് സെന്‍ട്രല്‍ സ്റ്റേഷനിലേക്ക് വരുകയായിരുന്ന ഹഡ്സണ്‍ ലൈന്‍ ട്രെയിന്‍ അപകടത്തില്‍പെട്ടത്.ട്രെയിനില്‍ നിന്നു തെറിച്ചുവീണാണ് രണ്ടുപേര്‍ മരിച്ചത്.യാത്രക്കാര്‍ വെള്ളത്തില്‍ പതിച്ചോയെന്നറിയാന്‍ തിരച്ചില്‍ തുടരുകയാണ്.പരിക്കേറ്റവരില്‍ 17പേരുടെ നില അതീവ ഗുരുതരമാണ്.പാളം തെറ്റിയ ബോഗികള്‍ പാതയ്ക്കുസമീപത്തുള്ള തടാകത്തിലേക്ക് പതിക്കാഞ്ഞത് വന്‍ ദുരന്തമാണ് ഒഴിവാക്കിയത്.അമിതവേഗമാണ് അപകടകാരണമായത്.രക്ഷാപ്രവര്‍ത്തകര്‍ ഇപ്പോഴും സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്. അപകടത്തെതുടര്‍ന്ന് ഈ റൂട്ടില്‍ ട്രെയിന്‍ ഗതാഗതം നിര്‍ത്തിവെച്ചിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News