Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ക്രൈസ്റ്റ് ചര്‍ച്ച്: പതിനൊന്നാമത് ലോകകപ്പ് ക്രിക്കറ്റിന് ഇന്ന് തുടക്കം. ആദ്യ മല്‍സരത്തില്‍ ആതിഥേയരായ ന്യൂസിലാന്‍ഡിനെതിരെ ശ്രീലങ്കയ്ക്ക് 332 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്റ് നിശ്ചിത 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 331 റണ്‍സെടുത്തു. നേരത്തെ ടോസ് നേടിയ ശ്രീലങ്ക ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. കോറി ആന്‍ഡേഴ്‌സണ്‍(75), ബ്രണ്ടന്‍ മക്കല്ലം( 65), കെയ്ന്‍ വില്യംസണ്‍(57) എന്നിവരുടെ മികച്ച ബാറ്റിംഗാണ് ന്യൂസിലാന്‍ഡിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഗുപ്ടില്‍ 49 റണ്‍സെടുത്തപ്പോള്‍ ലുക്ക് റോഞ്ചി 19 പന്തില്‍ 29 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. 49 പന്തില്‍ നിന്ന് 10 ഫോറും 1 സിക്‌സറും നേടിയ മക്കല്ലം ഈ ലോകകപ്പിലെ ആദ്യ അര്‍ദ്ധ സെഞ്ച്വറിക്ക് ഉടമയായി. 19 പന്തില്‍ നിന്ന് 29 റണ്‍സുമായി ലൂക്ക് റോഞ്ചിയും മികച്ച സ്‌കോര്‍ കണ്ടെത്തുന്നതില്‍ ന്യൂസിലാന്റിനെ സഹായിച്ചു. ശ്രീലങ്കയക്ക് വേണ്ടി ലക്മല്‍, ജീവന്‍ മെന്‍ഡിസ് എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. ലങ്കയ്ക്ക് വേണ്ടി ലക്മാലും മെന്‍ഡിസും രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. ആതിഥേയരായ ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം മത്സരം മെല്‍ബണ്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാവിലെ ഒന്‍പതിന് ആരംഭിക്കും. 1992നു ശേഷം ഇതാദ്യമായാണ് ഓസ്‌ട്രേലിയന്‍ ഭൂഖണ്ഡത്തില്‍ ലോക ക്രിക്കറ്റ് മാമാങ്കത്തിന് വേദിയൊരുങ്ങുന്നത്.
Leave a Reply