Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:10 am

Menu

Published on January 1, 2014 at 5:26 pm

36 പന്തില്‍ 100, ചരിത്രം കുറിച്ച് ആന്‍ഡേഴ്‌സണ്‍

new-zealands-corey-anderson-hits-record-36-ball-century

ക്വീന്‍സ്ടൗണ്‍ : 36 പന്തില്‍ 1സെഞ്ച്വറി തികച്ച് ന്യൂസിലാന്‍ഡ് താരം കൊറേ ആന്‍ഡേഴ്സണ്‍ ചരിത്രം കുറിച്ചു.വെസ്റ്റ് ഇന്‍ഡീസിനെതിരെ ക്വീന്‍സ്ടൗണില്‍ നടന്ന മൂന്നാം ഏകദിനത്തിലായിരുന്നു ആന്‍ഡേഴ്സന്റെ വെടിക്കെട്ട്.ശ്രീലങ്കയ്ക്കെതിരെ 37 പന്തില്‍ സെഞ്ചുറി നേടിയ പാകിസ്ഥാന്റെ വെടിക്കെട്ട് ബാറ്റ്സ്മാന്‍ ഷാഹിദ് അഫ്രീഡിയുടെ റെക്കോഡാണ് ആന്‍ഡേഴ്സന്‍ തകര്‍ത്തത്.ആറ് ഫോറും 14 സിക്സറുകളും പറത്തിയ ആന്‍ഡേഴ്സന്‍ 47 പന്തില്‍ 131 റണ്‍സ് നേടി പുറത്താകാതെ നിന്നു.മഴ കളി തടസ്സപ്പെടുത്തിയപ്പോള്‍ 47 പന്തില്‍ 131 റണ്‍സെടുത്ത് ആന്‍ഡേഴ്സണ്‍ പുറത്താകാതെ നില്‍ക്കുകയാണ്.ന്യൂസിലാന്‍ഡ് 21 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 283 എന്ന നിലയില്‍ സ്കോര്‍ പടുത്തുയര്‍ത്തുകയും ചെയ്തു. ആന്‍ഡേഴ്സന് പിന്തുണ നല്‍കിയത് 51 പന്തില്‍ 104 റണ്‍സെടുത്ത ജെസ്സി റൈഡറാണ്.ഏകദിനത്തിലെ ആറാമത്തെ വേഗമേറിയ സെഞ്ച്വറിയാണ് റൈഡറിന്റെത്.

Loading...

Leave a Reply

Your email address will not be published.

More News