Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊല്ലം: കുളത്തുപുഴ കൈതക്കാട് നവജാത ശിശുവിന്റെ മൃതദേഹം വീട്ടിലെ അലമാരയില്‍ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അമ്മ ഷൈമയെ കസ്റ്റഡിയിലെടുത്തു.വയറുവേദനയ്ക്ക് ചികിത്സതേടിയത്തിയ ഇവരോട് കൂടുതല്‍ വിവരങ്ങള്‍ ഡോക്ടര്‍ ചോദിച്ചപ്പോഴാണ് പ്രസവ വിവരം പുറത്തുവന്നത്. പോലീസില്‍ വിവരമറിയിച്ചതിനെതുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അലമാരയില്‍നിന്ന് മൃതദേഹം കണ്ടെടുത്തത്.കുഞ്ഞിനെ കൊലപ്പെടുത്തിയാതണോ പ്രസവ സമയത്ത് മരിച്ചതാണോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട് . ഇവരുടെ ഭര്‍ത്താവ് ഗള്‍ഫിലാണ്.
Leave a Reply