Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ദമാം: ഭാര്യയുടെ വഴിവിട്ട ബന്ധത്തെപ്പറ്റി ഫേസ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്ത ശേഷം ആത്മഹത്യചെയ്ത പ്രവാസിയായ ഷാജിക്കെതിരെ വ്യാജ പ്രചരണവുമായി ഓണ്‍ലൈന്‍ പോര്‍ട്ടല്‍.
ഷാജിയുടെ മരണവാര്‍ത്തയും വീഡിയോയെ കുറിച്ചുമുള്ള വിവരങ്ങള്‍ നല്‍കാതിരുന്ന ഈ പോര്‍ട്ടല്‍ എന്നാല്‍ കുറ്റാരോപിതയായ ഷാജിയുടെ ഭാര്യയുടെ വിശദീകരണ വീഡിയോ നല്‍കുകയും ഷാജിക്കെതിരെ വ്യാജ പ്രചരണം അഴിച്ചുവിടുകയുമായിരുന്നു.
പണം ലക്ഷ്യമിട്ടാണ് ഈ പോര്‍ട്ടല്‍ ഇത്തരം പ്രവൃത്തികള്‍ നടത്തുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ആത്മഹത്യ ചെയ്ത പ്രവാസിയെ പരിഹസിക്കുകയും, കറുത്ത നിറമുള്ള അപകര്‍ഷതാ ബോധമുള്ളയാളെന്നും, സ്ഥിരം മദ്യപാനിയെന്നും, ക്രൂരനായ ഭര്‍ത്താവെന്നും, പ്രായം മറച്ചുവയ്ച്ച് കല്യാണം കഴിച്ചുവെന്നുമൊക്കെയുള്ള ഭാര്യയുടെ ആരോപണങ്ങള്‍ ഈ പോര്‍ട്ടല്‍ വലിയ വാര്‍ത്തയാക്കുകയായിരുന്നു.
ഈ പോര്‍ട്ടലിന്റെ ഉടമയും ആരോപണ വിധേയയായ സ്ത്രീയുടെ സഹോദരനും ഉറ്റ സുഹൃത്തുക്കളാണെന്നും ഷാജി മരിച്ച വാര്‍ത്തയും, ഷാജിയുടെ മരണം മൊഴിയും പുറത്തുവന്നപ്പോള്‍ ഈ പോര്‍ട്ടല്‍ ഉടമ ഷാജിയുടെ ആരോപണങ്ങള്‍ക്കെതിരായി വാര്‍ത്ത ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെടുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഷാജിക്കെതിരെ ഇത്തരത്തില്‍ വ്യാജ പ്രചരണം നടത്തിയതില്‍ വന്‍ പണമിടപാടാണ് നടന്നതെന്നും മറ്റൊരു ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ആരോപിക്കുന്നു.
ആരോപണ വിധേയയായ സ്ത്രീയുടേയും അവരുടെ കാമുകന്റേയും വീട്ടുകാരുടേയും പക്കന്‍ നിന്നും വന്‍ തോതിലുള്ള ആനുകൂല്യങ്ങള്‍ ഇതിനായി പോര്‍ട്ടലിന് ലഭിച്ചുവെന്നും ആരോപണമുണ്ട്.
ഷാജി പുറത്തുവിട്ട മരണ മൊഴി വീഡിയോക്ക് ബദലായി ആരോപണ വിധേയയായ സ്ത്രീയുടെ ഒരു വീഡിയോ എടുപ്പിച്ചുവെന്നും ഈ സ്ത്രീയുടെ വീഡിയോ പുറത്തുവരുന്നതിന് മുന്‍പ് തന്നെ ഈ പോര്‍ട്ടല്‍ പുറത്തിറങ്ങാത്ത വീഡിയോയിലെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചത് തട്ടിപ്പിന്റെ തെളിവാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഈ വീഡിയോ പുറത്തിറക്കിയതും ഈ പോര്‍ട്ടലാണെന്നും മാത്രമല്ല 13 തവണ എഡിറ്റ് ചെയ്ത വീഡിയോ ആണ് ഈ പോര്‍ട്ടല്‍ നല്‍കിയിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Leave a Reply