Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 16, 2025 12:40 pm

Menu

Published on June 20, 2013 at 6:47 am

നെയ്മറിന്റെ ചേതോഹര ഗോളുകള്‍: ബ്രസീല്‍ സെമിയില്‍

neymar-lifts-brazil-into-confederations-cup-semis-with-italy

ഫോര്‍ട്ടലേസ: തുടര്‍ച്ചയായ രണ്ടാം തവണയും ബ്രസീല്‍ കോണ്‍ഫെഡറേഷന്‍സ് കപ്പ് ഫുട്ബാളിന്‍െറ സെമിഫൈനലില്‍ ഇടമുറപ്പിച്ചു. സൂപ്പര്‍ താരം നെയ്മര്‍ തുണക്കെത്തിയതോടെ ബ്രസീലിന്റെ ഭാഗ്യം തെളിഞ്ഞെന്ന് തോന്നുന്നു.ഒമ്പതാം മിനിറ്റില്‍ ബാഴ്സലോണാ താരം നേടിയ ഗോളിനൊപ്പം ഇഞ്ചുറി ടൈമില്‍ ജോയും വല കുലുക്കിയതോടെ 20ന് മെക്സികോയെയാണ് മഞ്ഞപ്പട മറികടന്നത്.ഗ്രൂപ് ‘എ’യിലെ രണ്ടു കളിയിലും ജയിച്ച് ബ്രസീല്‍ ആറു പോയിന്റോടെ ഒന്നാമതാണിപ്പോള്‍.നെയ്മറുടെ അതിമനോഹരമായ ചേതോഹര ഗോളിലൂടെ ലക്ഷ്യസ്ഥാനത്തേക്ക് തന്നെ ആതിഥേയര്‍ പന്തുപായിക്കുകയും ചെയ്തത് ബ്രസീലിന്റെ നല്ല തുടക്കത്തിന് കാരണമായി.ലൂയിസിന് കളിക്കിടെ പരിക്കേറ്റ് മൂക്കില്‍നിന്ന് ചോര വാര്‍ന്നെങ്കിലും പൂര്‍വാതികം ശക്തിയോടെ തിരിച്ചെത്തി വീണ്ടും ടീമിനെ കാത്തു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News