Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നൈജീരിയ : നൈജീരിയയിൽ തട്ടികൊണ്ടുപോയ 200 പെണ്‍കുട്ടികളെ രക്ഷപ്പെടുത്താനുള്ള ലോകരാജ്യങ്ങളുടെ ശ്രമങ്ങളുടെ ഇടയിൽ വീണ്ടും 100 തട്ടികൊണ്ടുപോയി മതം മാറ്റിയതായി ബോക്കോ ഹറാം എന്ന ഭീകര സംഘടനയുടെ വെളിപ്പെടുത്തൽ. 100 ഓളം പെണ്‍കുട്ടികളുടെ വീഡിയോ ദൃശ്യങ്ങളും തീവ്രവാദികൾ പുറത്തുവിട്ടു. ‘പാശ്ചാത്യവിദ്യാഭ്യാസം വിലക്കപ്പെട്ടിരിക്കുന്നു’വെന്നാണ് ബോകോ ഹറാം എന്ന പേരിന്റെ അർഥം. അത് അന്വർത്ഥമാക്കും വിധം ആണ് അവരുടെ പ്രവർത്തനങ്ങളും. ഏപ്രില് 14ന് രാത്രിയിലാണ് ചിബോക് പട്ടണത്തിലെ ബോഡിംഗ് സ്കൂളിൽ നിന്ന് പെണ്‍കുട്ടികളെ ബോകോ ഹറാം ഭീകരർ തട്ടിക്കൊണ്ടുപോയത്. പെണ്‍കുട്ടികൾ സ്കൂളിൾ പോവുകയല്ല, കല്യാണം കഴിച്ചു ജീവിക്കുകയാണ് വേണ്ടത് എന്നും അവരെ തങ്ങൾ വില്ക്കാൻ പോവുകയാണെന്നും വീഡിയോയിൽ ബോകോ ഹറാം നേതാവ് പറഞ്ഞിരുന്നു. കുട്ടികളെ കണ്ടെത്താനുള്ള വിവരം നല്കുന്നവർക്ക് പോലീസ് 1.8 കോടി രൂപ വാഗ്ദാനംചെയ്തിട്ടുണ്ട്.
–
–
Leave a Reply