Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: ഒരു ചാനല്‍ ചര്‍ച്ചയ്ക്കിടെ കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പ്രോസിക്യൂഷന്‍ മറച്ചു വെച്ച കാര്യം ചൂണ്ടിക്കാട്ടിയ അഭിഭാഷകനെ പറഞ്ഞ കാര്യം മുഴുമിപ്പിക്കാന്‍ വിടാതെ അവതാരകന്‍ നികേഷ് കുമാര്‍.
ആക്രമണം നടന്ന ദിവസം നടിയെ കാറില്‍ കൊണ്ട് പോകുമ്പോള്‍ രണ്ടാം പ്രതിയായ മാര്‍ട്ടിന് പള്‍സര്‍ സുനിയുടെ കോള്‍ വന്നിരുന്നുവെന്നും അന്വേഷണത്തില്‍ ഈ കോള്‍ 900 സെക്കന്റ് അതായത് ഏകദേശം 15 മിനിറ്റ് നീണ്ടു നിന്നെന്നുമാണ് അഭിഭാഷകനായ സുഭാഷ് ചര്‍ച്ചയ്ക്കിടെ ചൂണ്ടിക്കാട്ടിയത്.
എന്നാല്‍ നടി പൊലീസിന് കൊടുത്ത മൊഴിയില്‍ ഈ കോളിന്റെ കാര്യം സൂചിപ്പിച്ചിട്ടില്ല. മാര്‍ട്ടിന്‍ മെസ്സേജ് അയക്കുന്നത് കണ്ടു എന്നു മാത്രമാണ് നടിയുടെ മൊഴിയിലുള്ളത്. 15 മിനിറ്റ് കാള്‍ വന്നത് നടിയും പ്രോസിക്യൂഷനും മറച്ചുവെച്ചുവെന്നും സുഭാഷ് പറഞ്ഞു. നടിയുടെ കാറിലേക്ക് പള്‍സര്‍ സുനി അടക്കമുള്ള അക്രമി സംഘം കയറുന്നതിനു മുന്‍പായിരുന്നു ഈ കോള്‍. ഇതിനു പിന്നാലെയാണ് നികേഷ് ഇടപെട്ട് സുഭാഷിനെ ഇക്കാര്യങ്ങള്‍ പറഞ്ഞ് മുഴുമിപ്പിക്കാന്‍ വിടാതെ ചര്‍ച്ച അവസാനിപ്പിച്ചത്.
ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നുണ്ട്. 15 മിനുട്ടോളം ഫോണില്‍ സംസാരിച്ചു കൊണ്ട് വണ്ടി ഓടിക്കുമ്പോള്‍ തന്നെ നടിയ്ക്ക് അത് വിലക്കാമിരുന്നു. വണ്ടി ഒതുക്കി നിര്‍ത്തി സംസാരിച്ചാലും നടിയ്ക്ക് സംശയിക്കാമായിരുന്നു. കാരണം നടി പൊലീസില്‍ കൊടുത്ത മൊഴിയില്‍, പ്രൊഡക്ഷന്‍ ടീം ഏര്‍പ്പാടാക്കി കൊടുത്ത വണ്ടിയും, ഡ്രൈവറും നടിയ്ക്ക് പരിചയം ഉള്ളത് അല്ലായിരുന്നു. ഈ സമയത്തു ഒന്നും നടിയുടെ മൊബൈലില്‍ നിന്ന് ഒരു കോളും പോയിട്ടില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഇനി സുനി സഞ്ചരിച്ചിരുന്ന ട്രാവലര്‍ നടിയുടെ വാഹനത്തില്‍ ഇടിപ്പിച്ചു ഒരു അപകട സാഹചര്യം ഉണ്ടാക്കിയപ്പോളും, മാര്‍ട്ടിനും ട്രാവലറില്‍ ഉണ്ടായിരുന്ന ആള്‍ക്കാരും തമ്മില്‍ പുറത്തു വെച്ചു സംസാരിച്ചപ്പോളും നടി ആരെയും വിളിച്ചതായി അറിവില്ല.
കേസുമായി ബന്ധപ്പെട്ട് പ്രതിഭാഗത്തിനു വേണ്ടി ആദ്യം ഹാജരായ അഡ്വ. ബി.എ ആളൂര്‍ ചൂണ്ടിക്കാട്ടിയ സംശയങ്ങള്‍ ഇതാണ്; ഇത് വരെ മെമ്മറി കാര്‍ഡ്, അല്ലെങ്കില്‍ അതിലെ വീഡിയോ കണ്ടെടുക്കാന്‍ പൊലീസിന് ആയിട്ടില്ല. സുനിയെ ശിക്ഷിക്കാന്‍ പറ്റിയ ഒരു തെളിവ് എന്ന് പറയുന്നത് നടിയുടെ മൊഴി മാത്രമാണ്. രാത്രി എട്ടു മണിയ്ക്ക് ശേഷം നടന്ന സംഭവത്തില്‍, അതും പരിചയം ഇല്ലാത്ത ഡ്രൈവറുടെ കൂടെ പോകുമ്പോള്‍, അസ്വാഭാവികമായി കാര്യങ്ങള്‍ നടന്നിട്ടും നടി ആരെയും ബന്ധപ്പെടാന്‍ ശ്രമിച്ചില്ല. ഈ 15 മിനിറ്റ് കാള്‍ മാര്‍ട്ടിന് വന്നപ്പോള്‍ നടി എന്ത് ചെയുക ആയിരുന്നു, ആക്‌സിഡന്റ് നടന്നപ്പോള്‍ എങ്കിലും ആരെയെങ്കിലും വിളിക്കേണ്ടത് അല്ലേ?.
ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടിയും സോഷ്യല്‍ മീഡിയയില്‍ വ്യാപക ചര്‍ച്ചയാണ്.
Leave a Reply