Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2026 12:41 am

Menu

Published on February 12, 2015 at 3:58 pm

നിലമ്പൂര്‍ രാധ വധക്കേസ്: രണ്ട് പ്രതികള്‍ക്കും ജീവപര്യന്തം

nilambur-radha-murder-case-accused-found-guilty

മഞ്ചേരി: നിലമ്പൂർ രാധാ വധക്കേസിൽ രണ്ട് പ്രതികൾക്കും ജീവപര്യന്തം. ഒന്നാം പ്രതി ബിജു, രണ്ടാം പ്രതി ഷംസുദ്ദീൻ എന്നിവർക്കാണ് ശിക്ഷ വിധിച്ചത്.  പ്രതികൾ യഥാക്രമം 86,000 രൂപ, 41,000 രൂപ എന്നിങ്ങനെ പിഴയും ഒടുക്കണം. പിഴ ഒടുക്കിയില്ലെങ്കിൽ മൂന്ന് വർഷം കൂടി തടവ് ശിക്ഷ അനുഭവിക്കണം. വൈദ്യുതി മന്ത്രി ആര്യാടൻ മുഹമ്മദിന്റെ മുൻ പേഴ്സണൽ സ്റ്റാഫ് അംഗമാണ് ബിജു. മഞ്ചേരി ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി.2014 ഫെബ്രുവരി അഞ്ചിനാണ് ചിറക്കൽ രാധ നിലമ്പൂർ കോൺഗ്രസ് ഓഫീസിൽ കൊല്ലപ്പെട്ടത്. കോൺഗ്രസ് ഓഫിസിലെ തൂപ്പു ജോലിക്കാരിയായിരുന്നു. കോൺഗ്രസ് ഭവനിലെ ഓഫിസ് സെക്രട്ടറിയായിരുന്നു ബിജു. ഇവർ തമ്മിലുള്ള സാമ്പത്തിക ഇടപാടും ബിജുവിന്റെ അവിഹിതബന്ധം പുറത്തറിയിക്കുമെന്ന രാധയുടെ ഭീഷണിയുമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് കേസ്.രാധയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കുളത്തിൽ നിന്നാണു കണ്ടെടുത്തത്. കോൺഗ്രസ് ഓഫിസിൽ വച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി ചാക്കിൽ കെട്ടി കുളത്തിൽ തള്ളിയെന്നാണ് കേസ്. ബിജു ഒന്നാം പ്രതിയും ബിജുവിനെ സഹായിച്ച ഷംസുദ്ദീൻ രണ്ടാം പ്രതിയുമാണ്.ഡിസംബർ അവസാനത്തോടെ കേസിന്റെ വിചാരണ പൂർത്തിയായിരുന്നു. ലോക്കൽ പോലീസ് അന്വേഷിച്ച കേസ് വിവാദമായതിനെ തുടർന്ന് എ.ഡി.ജി.പി: ബി.സന്ധ്യയാണ് ഏറ്റെടുത്തത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News