Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:02 am

Menu

Published on August 2, 2015 at 5:04 pm

‘ഇനിയും ഒരു ചടങ്ങിലും നിലവിളക്ക് കത്തിക്കില്ല’ – മന്ത്രി അബ്ദുറബ്ബ്

nilavilakku-controversy-abdurabb-still-on-the-same-stand

മലപ്പുറം: നിലവിളക്ക് കത്തിക്കില്ലെന്ന നിലപാടില്‍ മാറ്റമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി പികെ അബ്ദുറബ്ബ്. ഇനിയും ഒരു ചടങ്ങിലും നിലവിളക്ക് കത്തിച്ച് ഉദ്ഘാടനം നടത്തില്ലെന്നും അദ്ദേഹം പറഞ്ഞു. മുസ്ലീംലീഗ് നേതാക്കളാരും നിലവിളക്ക് കത്തിക്കാറില്ല. മുസ്ലീംലീഗീലെ തന്റെ മുൻഗാമികൾ ചെയ്തിരുന്ന കാര്യങ്ങളാണ് പിന്തുടരുന്നത്. സി.എച്ച് ഉൾപ്പെടെയുള്ള നേതാക്കൾ നിലവിളക്ക് കൊളുത്തിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. നിലവിളക്ക് വിവാദം തന്നെ വിഷമിപ്പിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.നിലവിളക്ക് സംബന്ധിച്ച് മുസ്ലിം ലീഗില്‍ വിവാദം പുകയുന്നതിനിടെയാണ് അബ്ദുറബ്ബിന്റെ പ്രതികരണം. നിലവിളക്ക് കൊളുത്തില്ല എന്ന നിലപാടില്‍ മാറ്റമില്ലെന്ന് ലീഗ് അഖിലേന്ത്യാ സെക്രട്ടറി ഇടി മുഹമ്മദ് ബഷീറും നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത് വ്യക്തിപരമായ അഭിപ്രായമാണെന്നും പാര്‍ട്ടി അത്തരമൊരു നിലപാട് സ്വീകരിച്ചിട്ടില്ലെന്നും മന്ത്രിയും ലീഗ് നേതാവുമായ എംകെ മുനീര്‍ പ്രതികരിച്ചതോടെ വിഷയത്തിലെ ഭിന്നത മറനീക്കി പറുത്തുവന്നു.അടുത്തിടെ ഒരു പൊതുചടങ്ങില്‍ വിളക്ക് കൊളുത്താതെ മാറി നിന്ന വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബിന്റെ നടപടിയെ നടന്‍ മമ്മൂട്ടി ചോദ്യം ചെയ്തത് വലിയ ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് നിലവിളക്ക് ചര്‍ച്ച വീണ്ടും സജീവമായത്.

Loading...

Leave a Reply

Your email address will not be published.

More News