Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:45 am

Menu

Published on December 12, 2015 at 12:43 pm

അടൂരില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ കെട്ടിയിട്ട് കൂട്ടബലാത്സംഗം ചെയ്ത 8 പേർ അറസ്റ്റിൽ

nine-arrested-in-kerala-for-allegedly-raping-two-school-girls

അടൂര്‍:പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്‍ത എട്ടുപേര്‍ അറസ്റ്റില്‍. കരുനാഗപ്പള്ളി ചെറിയഴീക്കല്‍ സ്വദേശികളാണ് അറസ്റ്റിലായത്.പത്തനംതിട്ട അടൂരിലുള്ള ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളാണ് രണ്ടു പെണ്‍കുട്ടികളാണ് ബലാത്സംഗത്തിന് ഇരയായത്. ഈ മാസം 4,5 തിയ്യതികളിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടികളുമായി കുടുംബ ബന്ധമുള്ള പ്രതികള്‍ കുട്ടികളെ വീട്ടില്‍ നിന്നും വിളിച്ചുകൊണ്ട് പോവുകയായിരുന്നു. പെണ്‍കുട്ടികളുടെ കൈകാലുകള്‍ ഷാളുകൊണ്ട് കെട്ടിയിട്ടശേഷമാണ് ബലാത്സംഗത്തിനിരയാക്കിയത്. സംഭവം പുറത്തുപറയരുതെന്നും കൂട്ടുകാരികളെ കൊണ്ടുവരണമെന്നും പ്രതികള്‍ പെണ്‍കുട്ടികളെ കാറില്‍ തിരികെ കടമ്പനാട്ട് കൊണ്ടുവിടുകയും ചെയ്തു. സ്‌കൂളില്‍ പെണ്‍കുട്ടികളില്‍ നിന്നും ഇക്കാര്യം അറിഞ്ഞ കൂട്ടുകാരി അധ്യാപികയെ വിവരമറിയിക്കുകയായിരുന്നു.സ്‌കൂള്‍ അധികൃതര്‍ പത്തനംതിട്ട ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ വിവരമറിയിക്കുകയും ഇവര്‍ പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. പെണ്‍കുട്ടികളെ വൈദ്യപരിശോധന നടത്തിയശേഷം തിരുവല്ല മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി മൊഴി രേഖപ്പെടുത്തി. കോടതി നിര്‍ദേശപ്രകാരം പെണ്‍കുട്ടികളെ സ്ത്രീകള്‍ക്കായുള്ള മന്ദിരത്തില്‍ പ്രവേശിപ്പിച്ചു.

Loading...

Leave a Reply

Your email address will not be published.

More News