Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ശിവകാശി: തമിഴ്‌നാട്ടിലെ ശിവകാശിയില്‍ പടക്കശാലയ്ക്ക് തീപിടിച്ചു 9 പേര്‍ മരിച്ചു.പതിനഞ്ച് പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്.പൊള്ളലേറ്റ പലരുടെയും നില അതീവ ഗുരുതരമാണ്. ദീപാവലി ഉത്സവത്തിനുവേണ്ട പടക്കങ്ങള്‍ സൂക്ഷിച്ചിരുന്ന ഗോഡൗണിലേക്ക് തീ പടര്‍ന്നതാണ് അപകടത്തിനു കാരണമെന്ന് കരുതുന്നു.ഗോഡൗണിൽ സൂക്ഷിച്ചിരുന്ന പടക്കങ്ങൾ വൻ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. അഗ്നിശമന സേനയുടെ 35 യൂണിറ്റ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. സ്ഫോടനത്തിൽ ഗോഡൗൺ പൂർണമായി കത്തിയെരിഞ്ഞു. സ്ഫോടനത്തിന്റെ കാരണം അറിവായിട്ടില്ല. ഷോർട്ട് സർക്യൂട്ട് മൂലം തീപിടിത്തമുണ്ടായി പടക്കങ്ങൾ പൊട്ടിത്തെറിച്ചതാണോയെന്ന കാര്യം പരിശോധിക്കുന്നുണ്ട്.
ശിവകാശിയിൽ പടക്കശാലകളിൽ സ്ഫോടനം നടക്കുന്നത് പതിവാണ്. ദീപാവലി സീസൺ തുടങ്ങുമ്പോൾ അനധികൃതമായും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയും പടക്കങ്ങൾ സൂക്ഷിക്കുന്നതാണ് പലപ്പോഴും ദുരന്തത്തിന് വഴിയൊരുക്കുന്നത്.
മരിച്ചവരില്‍ ഏഴു പേരെ ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട്. ഗോഡൗണില്‍ നിന്നും പടക്കം ലോഡ് ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ആറു പേര്‍ സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചിരുന്നു.സ്‌കാന്‍ സെന്ററിന്റെ മുറിയില്‍ കയറിയവരെ രക്ഷപ്പെടുത്താന്‍ ജനാലകളും വാതിലും തകര്‍ത്തു. 41 പേരെ രക്ഷിക്കനായി. ഒമ്പതു പേര്‍ ആശുപത്രിയിലെത്തിക്കുമ്പോഴേ മരിച്ചു.അഗ്‌നിശമന സേനയും രക്ഷാ സംഘവും എത്തിയെങ്കിലും പുകപടലം മൂലം രക്ഷാപ്രവര്‍ത്തനം തടസപ്പെട്ടു.
ആര്‍ക്കും പൊള്ളലേറ്റിട്ടില്ലെന്നും ശ്വാസം മുട്ടിയും കരിമരുന്നിന്റെ വിഷപ്പുക ശ്വസിച്ചുമാണ് മരിച്ചതെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.35 പടക്ക ഗോഡൗണുകള്‍ ഈ പ്രദേശത്തുണ്ട്. രക്ഷപ്പെടുത്തിയ 41 പേരില്‍ 15 പേര്‍ക്കേ ബോധമുണ്ടായിരുന്നുള്ളു.
ഈ മാസം ഏഴിന് ശിവകാശിയ്ക്ക് അടുത്തുള്ള ഗ്രാമത്തിലും തീപ്പിടുത്തമുണ്ടായിരുന്നു. എന്നാല്‍ ആ അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിരുന്നില്ല. ഇത്തവണ ചൈനീസ് പടക്കങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന് കടുത്ത നിയന്ത്രണം ഉള്ളതിനാല്‍ വിപണിയില്‍ ശിവകാശി പടക്കങ്ങള്‍ക്ക് ഡിമാന്റ് കൂടുതലാണ്.
Leave a Reply