Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 11:26 am

Menu

Published on May 24, 2018 at 4:58 pm

നിപ വൈറസ് മെയ് 31 വരെ കോഴിക്കോട് ജാഗ്രതാ നിര്‍ദേശം

nipah-virus-in-calicut

നിപ വൈറസ് ബാധ പടരുന്ന സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ കലക്ടര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. മെയ് 31 വരെയാണ് കലക്ടര്‍ യു വി ജോസ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്. സര്‍ക്കാര്‍ പൊതുപരിപാടികള്‍, യോഗങ്ങള്‍, ഉദ്ഘാടനങ്ങള്‍ എന്നിവ നടത്തരുതെന്ന് കലക്ടര്‍. ട്യൂഷന്‍, ട്രെയിനിംഗ് ക്ലാസുകള്‍ എന്നിവയ്ക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. അങ്കനവാടികളും 31 വരെ പ്രവര്‍ത്തിക്കരുതെന്ന് നിര്‍ദേശമുണ്ട്.

ജനങ്ങളുടെ ആശങ്ക പരിഹരിക്കാന്‍ ബോധവത്കരണ പരിപാടികള്‍ ആരോഗ്യവകുപ്പ് ആരംഭിച്ചു. പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ ജീവനക്കാരെ അകറ്റി നിര്‍ത്തുന്നതായി ഡി എം ഒക്ക് പരാതി ലഭിച്ചതിനെ തുടര്‍ന്നാണിത്. നിപ സ്ഥിരീകരിച്ച് മരിച്ച രണ്ട് പേരുടെ മൃതദേഹം സംസ്കരിക്കാന്‍ തയ്യാറാകാതിരുന്ന മാവൂര്‍ റോഡ് ശ്മശാനത്തിലെ ജീവനക്കാര്‍ക്കെതിരെ പോലീസ് കേസ്സെടുത്തു. ആരോഗ്യവകുപ്പിന്‍റെ പരാതിയെ തുടര്‍ന്നാണ് നടപടി.

വൈറസ് ബാധയെ തുടർന്ന് കോഴിക്കോടും മലപ്പുറത്തും സ്കൂളുകൾ തുറക്കാനും വൈകും. നിപ്പ വൈറസ് ബാധ നിയന്ത്രണാധീതമാകാത്ത സാഹചര്യത്തിലാണ് സ്കൂൾ തുറക്കുന്നത് വൈകിക്കാൻ ജില്ലാ ഭരണകൂടം ആലോചിക്കുന്നത്.

Loading...

Leave a Reply

Your email address will not be published.

More News