Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:20 am

Menu

Published on May 22, 2018 at 10:03 am

നിപ്പാ വൈറസ്; രണ്ടു മരണം കൂടി, എയിംസില്‍ നിന്നുള്ള പ്രത്യേക സംഘം ഇന്നെത്തും

nipah-virus-in-kerala

കോഴിക്കോട്: നിപ്പ വൈറസ് ബാധ ലക്ഷണങ്ങളോടെ രണ്ട് പേര്‍ കൂടി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പേരാമ്പ്ര കൂരാച്ചുണ്ട്‌ സ്വദേശി രാജന്‍, നാദാപുരം സ്വദേശി അശോകന്‍ എന്നിവരാണ് മരിച്ചത്. ഈ മരണങ്ങള്‍ സ്ഥിരീകരിക്കുക കൂടി ചെയ്താല്‍ മാരക വൈറസ് ബാധയേറ്റ് കോഴിക്കോട് മരിക്കുന്നവരുടെ എണ്ണം ഏഴാവും.

നിപ്പ വൈറസിനൊപ്പം മലപ്പുറം ജില്ലയുടെ മലയോര മേഖലകളില്‍ ഡെങ്കിപ്പനി പടരുന്നതും ആശങ്കയുണ്ടാക്കുന്നുണ്ട്. നിലമ്പൂര്‍ കരുളായില്‍ ഡെങ്കിപ്പനി ബാധിച്ച് ഒരാള്‍ മരിച്ചു. 38 പേര്‍ക്ക് ഇതിനകം രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ വര്‍ഷം കാളികാവ് പഞ്ചായത്തില്‍ മാത്രം 80 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിരുന്നു. ഇപ്രാവശ്യം മഴക്കാലത്തിന്റെ തുടക്കത്തില്‍ തന്നെ കാളികാവ് പഞ്ചായത്തിലെ പൂങ്ങോട് എട്ടു പേര്‍ക്കാണ് ഡെങ്കിപ്പനി കണ്ടെത്തിയത്. കൂടുതല്‍ പേര്‍ മഞ്ചേരി മെഡിക്കല്‍ കോളജിലും കാളികാവ് സിഎച്ച്സിയിലുമായി ചികില്‍സയിലുണ്ട്.

അതേസമയം, നിപ്പ വൈറസ് ഭീതി തുടരുന്ന കോഴിക്കോട്ട് കൂടുതല്‍ വിദഗ്ധര്‍ പരിശോധന നടത്തും. ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ വിദഗ്ധരാണ് ഇന്നെത്തുക. വൈറസ് ബാധ സ്ഥിരീകരിച്ച പേരാമ്പ്രയിലടക്കം സംഘം സന്ദര്‍ശിക്കും. നിപ്പ ലക്ഷണങ്ങളോടെ രണ്ട് നഴ്സുമാരടക്കം ഒന്‍പത് പേരാണ് ചികില്‍സയിലുളളത്.

Loading...

Leave a Reply

Your email address will not be published.

More News