Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 7:02 pm

Menu

Published on July 2, 2013 at 12:05 pm

നിതാഖത്ത്: സമയപരിധി നാല് മാസത്തേക്ക് നീട്ടിയേക്കും

nitaqat-time-may-extend-to-4-months-more

ജിദ്ദ: സൗദി അറേബ്യയില്‍ അനധികൃതമായി ജോലിചെയ്യുന്ന വിദേശ തൊഴിലാളികള്‍ക്ക് നിയമാനുസൃത രീതിയിലേക്ക് മാറാനോ രാജ്യംവിടാനോയുള്ള സമയപരിധി നാല് മാസത്തേക്ക് കൂടി നീട്ടിയേക്കും. സൗദി വിദേശകാര്യ മന്ത്രാലയം ഇന്നു വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ തീയതി നീട്ടുന്നത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കരുതുന്നത്.

അനധികൃതമായി ഒരു വിദേശ തൊഴിലാളിയും ഇല്ലെന്ന് ഉറപ്പുവരുത്താനുള്ള പരിശോധന കര്‍ശനമായതോടെ വിദേശികള്‍ പൊതുവേ പരിഭ്രാന്തരാണ്. എന്നാല്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നാണ് ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇളവ് കാലം തുടങ്ങിയത് മുതല്‍ നിരവധി പേരാണ് രജിസ്ട്രേഷനായി ഔദ്യോഗിക കേന്ദ്രങ്ങളെ സമീപിച്ചത്. ഇതില്‍ നിരവധി അപേക്ഷകള്‍ക്ക് ഇനിയും തീര്‍പ്പ് കല്‍പ്പിക്കാനായിട്ടില്ല. സമയപരിധി അവസാനിച്ചതിന് ശേഷവും സൗദിയില്‍ തങ്ങുന്ന അനധികൃത തൊഴിലാളികള്‍ക്കെതിരെ കര്‍ശന നടപടികളുമായി മുന്നോട്ട് പോകുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയതോടെ തൊഴിലാളികള്‍ ആശങ്കയിലായിരുന്നു. ഇളവുകാലം തുടങ്ങിയത് മുതല്‍ ആരംഭിച്ച രജിസ്ട്രേഷനിലൂടെ ലഭിച്ച മുഴുവന്‍ ഇന്ത്യക്കാരുടെയും വിവരങ്ങള്‍ ഇന്ത്യന്‍ എംബസി, സൗദി അധികൃതര്‍ക്ക് കൈമാറിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

Loading...

Leave a Reply

Your email address will not be published.

More News