Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 7, 2026 7:24 am

Menu

Published on March 19, 2015 at 11:24 am

തെന്നിന്ത്യയിലെ ക്വീന്‍ ആകാന്‍ മലയാളി താരം നിത്യ മേനോന്‍ !

nithya-menon-in-queen-movie-remake

കഴിഞ്ഞ വർഷം ബോളിവുഡിൽ പുറത്തിറങ്ങിയ ചിത്രം ക്വീന്‍ തെന്നിന്ത്യയിലേക്ക് വരുന്നു. ഈ ചിത്രം തമിഴ്, തെലുങ്ക്, മലയാള ഭാഷകളിലേക്ക് റീമേക്ക് ചെയ്യുമ്പോൾ ബോളിവുഡിൽ കങ്കണ റോണത്ത് അവതരിപ്പിച്ച കേന്ദ്ര കഥാപാത്രത്തെ നിത്യ മേനോനായിരിക്കും അവതരിപ്പിക്കുകയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നടനും സംവിധായകനുമായ ത്യാഗരാജ് ചിത്രത്തിന്റെ റീമേക്ക് അവകാശം വാങ്ങിക്കഴിഞ്ഞതായാണ് സൂചന. തെലുങ്കിലായാലും തമിഴിലായാലും മലയാളത്തിലായാലും കഴിവ് തെളിയിച്ച നടിയാണ് നിത്യ മേനോൻ .കങ്കണ അവതരിപ്പിച്ച ക്വീന്‍ എന്ന റാണിയെ കൈകാര്യം ചെയ്യുന്നതിന് നിത്യയ്ക്ക് വലിയൊരു തുക വാഗ്ദാനം ചെയ്തതായാണ് സൂചന. വിവാഹത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് ചതിക്കപ്പെടുന്ന വധുവിനെയാണ് കങ്കണ ഈ ചിത്രത്തിൽ അവതരിപ്പിച്ചിരുന്നത്. തുടര്‍ന്ന് പാരിസിലേക്ക് തനിച്ച് ഹണിമൂണിന് പോകുന്ന പെണ്‍കുട്ടിയിലുണ്ടാവുന്ന മാറ്റം കങ്കണയിലൂടെ പ്രേക്ഷകര്‍ കണ്ടു. നിരവധി പുരസ്‌കാരങ്ങളും ഈ ചിത്രത്തിലെ അഭിനയത്തിലൂടെ കങ്കണ നേടിയിരുന്നു. മലയാളത്തില്‍ ജാനൂസ് മുഹമ്മദിന്റെ 100 ഡെയ്‌സ് ഓഫ് ലവ്വും തമിഴിലും തെലുങ്കിലുമായി ഒരുങ്ങുന്ന മണിരത്‌നത്തിന്റെ ഓകെ കണ്‍മണിയുമാണ് നിത്യയുടേതായി അടുത്ത് പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങൾ.

Loading...

Comments are closed.

More News