Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: നീതി ആയോഗിന്റെ ആദ്യ യോഗത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ രൂക്ഷ വിമര്‍ശനം. യോഗം ധൃതി കൂട്ടി വിളിച്ചതിനാല്‍ സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ തയ്യാറാക്കാന്‍ വേണ്ടത്ര സമയം കിട്ടിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.14ാം ധന കമ്മീഷന്റെ ശുപാര്‍ശകള്‍ കേരളത്തിന് ഇതുവരെ ലഭിച്ചിട്ടില്ല. ഇത് സംസ്ഥാന ബജറ്റ് തയ്യാറാക്കുന്നതില്‍ തടസമാകുന്നുവെന്നും അദ്ദേഹം പറഞ്ഞു.മെയ്ക് ഇന്‍ ഇന്ത്യയില്‍ സംസ്ഥാനങ്ങളുടെ സംഭാവനയെ കുറിച്ച് വ്യക്തതയില്ലെന്നും ജന്‍ധന്‍ യോജന, ബേഠി ബചാവോ ബേഠി പഠാവോ തുടങ്ങിയ പദ്ധതികള്‍ കേരളത്തിന് ആവശ്യമല്ല. ഇത്തരം പദ്ധതികള്‍ കേരളത്തില്‍ നേരത്തെ തുടങ്ങിയതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.ഏഴു പേജുള്ള എഴുതി തയ്യാറാക്കിയ പ്രസംഗത്തിലാണ് ഉമ്മന്‍ ചാണ്ടി വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിലാണ് നീതി ആയോഗിന്റെ ആദ്യ യോഗം നടന്നത്.
Leave a Reply