Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 5, 2024 2:32 pm

Menu

Published on February 16, 2016 at 3:24 pm

പരാജയങ്ങൾ പഠനത്തിനുള്ള അവസരങ്ങളായി മാത്രമേ കാണുന്നുള്ളൂ; നിവിൻ പോളി

nivin-pauly-about-success

നിവിന്റെ രാശി തെളിഞ്ഞിരിക്കുന്ന സമയമാണിത്. എന്നാൽ നിവിൻ പോളി ഇപ്പോൾ വിജയത്തെയോ പരാജയത്തെയോ ഓർത്ത് ടെൻഷൻ അടിക്കാറില്ല. വിജയ – പരാജയങ്ങളെ കുറിച്ചോര്‍ത്ത് ടെന്‍ഷനടിക്കേണ്ടതില്ല എന്ന് മുമ്പൊരിക്കൽ പൃഥ്വിരാജ് പറഞ്ഞതായി അടുത്തിടെ നൽകിയ അഭിമുഖത്തിൽ നിവിന്‍ പോളി പറഞ്ഞിരുന്നു. പരാജയങ്ങൾ പഠനത്തിനുള്ള അവസരമായാണ് താൻ കാണുന്നതെന്നും നിവിൻ പറയുന്നു.

‘നിവിന്റെ പടങ്ങളൊക്കെ ഇപ്പോൾ ഹിറ്റാണ്. തുടർച്ചയായി വിജയങ്ങൾ ലഭിയ്ക്കുമ്പോൾ, വിജയത്തിന്റെ ചേരുവകൾ മനസ്സിലാകും. അപ്പോൾ തോന്നും എല്ലാ സിനിമകളിലും ഈ ചേരുവകൾ ചേർക്കാം എന്ന്. ഇവിടെ റൊമാന്‍സ്, ഇവിടെ പാട്ട് വേണം വേണം, ഇവിടെ ഫൈറ്റ് വേണം എന്നൊക്കെ തോന്നും. പക്ഷെ ഒരിക്കലും അങ്ങനെ ചെയ്യാൻ പാടില്ല.’നമുക്ക് ഇഷ്ടം തോന്നുന്ന സിനിമകൾ ചെയ്യുക. ചിലത് വിജയിക്കും മറ്റു ചിലത് പരാജയപ്പെടും. അതോർത്ത് ടെൻഷനടിക്കാൻ പാടില്ല- എന്നാണത്രെ അന്ന് പൃഥ്വി നിവിന്‍ പോളിയോട് പറഞ്ഞത്

അത് വളരെ വിലപ്പെട്ട ഉപദേശമായിരുന്നുവെന്നും, പിന്നീട് തന്റെ സിനിമകള്‍ റിലീസാകുമ്പോള്‍ വിജയപരാജയങ്ങള്‍ ഓര്‍ത്ത് ടെന്‍ഷനടിക്കാറില്ല എന്നും നിവിന്‍ പ്രമുഖ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.വിജയവും പരാജയവുമൊക്കെ ഒരുപോലെ ഉള്‍ക്കൊണ്ട് വേണം മുന്നോട്ടുള്ള പ്രയാണം. തീര്‍ച്ചയായും ഒരു ആര്‍ട്ടിസ്റ്റിന്റ നിലനില്‍പിന് ആധാരം ഈ തിരിച്ചറിവാണെന്ന് എനിക്ക് തോന്നുന്നു – നിവിന്‍ പറഞ്ഞു.

Loading...

Leave a Reply

Your email address will not be published.

More News