Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:36 am

Menu

Published on September 8, 2016 at 10:08 am

നിവിന്‍ പോളി ഇനി കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ യൂത്ത് അംബാസിഡര്‍

nivin-pauly-joins-sachin-tendulkars-kerala-blasters

കൊച്ചി : കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ യൂത്ത് അംബാസിഡറായി യുവ നടന്‍ നിവിന്‍ പോളിയെ തെരഞ്ഞെടുത്തു. നിവിന്‍ പോളി മുഖ്യാതിഥിയായ ചടങ്ങില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ സാന്നിധ്യത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് അധികൃതര്‍ ഇക്കാര്യം അറിയിച്ചത്.യുവാക്കളെ കൂടുതല്‍ ഗ്യാലറിയിലേക്ക് എത്തിക്കുക എന്നതാണ് നിവിന്‍ പോളിയുടെ ചുമതല. ചെറുപ്പം മുതലെ മറ്റേതൊരു ഇന്ത്യക്കാരനെയും പോലെ സച്ചിന്‍ തെണ്ടുല്‍ക്കറെ ആരാധിച്ചും സ്‌നേഹിച്ചും ജീവിച്ച തനിക്ക് അദ്ദേഹത്തോടൊപ്പം വേദി പങ്കിടാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് നിവിന്‍ പോളി പറഞ്ഞു. ഇത് തന്റെ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങളിലൊന്നാണെന്നും കേരളാ ബ്ലാസ്റ്റേഴ്‌സിനോട് സഹകരിക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്നും താരംപറഞ്ഞു. സച്ചിന്‍ തെണ്ടുല്‍ക്കര്‍, ചിരഞ്ജീവി, നാഗാര്‍ജുന എന്നിവര്‍ക്കൊപ്പം സ്വര്‍ണക്കരയുള്ള വെള്ള മുണ്ടും മഞ്ഞ ടീഷര്‍ട്ടും ധരിച്ചായിരുന്നു നിവിന്‍ പോളിയും എത്തിയത്.

Loading...

Leave a Reply

Your email address will not be published.

More News